ഓരോ ദിവസത്തിനും ഓരോ മാലാഖമാരുണ്ടെന്ന കാര്യം അറിയാമോ?

മാലാഖമാരെക്കുറിച്ചും മുഖ്യദൂതന്മാരെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മുഖ്യദൂതന്മാരായ മാലാഖമാരാണ് നമ്മുടെ ഓരോ ദിവസങ്ങളെയും നിയന്ത്രിക്കുന്നതെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം? നാം ഏതു ദിവസമാണോ ജനിച്ചത് ആ മാലാഖമാര്‍ നമ്മെ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനും അര്‍ത്ഥപൂര്‍ണ്ണതയോടെ ജീവിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് ഓരോ ദിവസത്തെയും മാലാഖമാരെക്കുറിച്ച് അറിയുന്നത് ആ മാലാഖമാരുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിന് സഹായകരമായിരിക്കും.

തിങ്കളാഴ്ച ദിവസത്തിന്റെ മാലാഖ മുഖ്യദൂതനായ ഗബ്രിയേലാണ്. അത്ഭുതസിദ്ധിയുള്ളതും പ്രവചനകഴിവുള്ളതുമായ മാലാഖയാണ് ഗബ്രിയേല്‍. വൈറ്റ്, സില്‍വര്‍, കോപ്പര്‍ നിറങ്ങളിലാണ് ഈ മാലാഖയെ ചിത്രീകരിച്ചിരിക്കുന്നത്.


ചൊവ്വാഴ്ചയുടെ മാലാഖ കമായേല്‍( Camael) ആണ്. അനീതിക്കെതിരെ പോരാടുന്ന മാലാഖയാണ് ഇത്. ചുവപ്പാണ് ഈ മാലാഖയുടെ നിറം

.
റഫായേല്‍ മാലാഖയുടെ ദിനം ബുധനാണ്. ഭിഷഗ്വരുടെയും യാത്രക്കാരുടെയും മാധ്യസ്ഥനാണ് റഫായേല്‍.

വ്യാഴം സച്ചിയേല്‍( Sachiel) മാലാഖയുടെ ദിനമാണ്.വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഈ മാലാഖ നമ്മെ സഹായിക്കും.


അനായേല്‍( Anael) മാലാഖയുടേതാണ് വെള്ളി. മനുഷ്യബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ ഈ മാലാഖ സഹായിക്കും.


ശനിയാഴ്ചയുടെ മാലാഖ കാസിയേല്‍ ( Cassiel ) ആണ്
. നമ്മുടെ സ്വകാര്യജീവിതത്തെക്കുറിച്ച് ഏറെ പരിഗണനയുളള മാലാഖയാണ് ഇത്. ജോലികള്‍ നന്നായി ചെയ്യുന്നതിനും സഹായിക്കും.


മിഖായേല്‍ മാലാഖയാണ് ഞായറാഴ്ചയുടെ കേന്ദ്രസ്ഥാനം. ദൈവത്തെ പോലെ ആരുണ്ട് എന്നാണല്ലോ ഈ വാക്കിന്റെ അര്‍ത്ഥം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.