പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിക്കുന്നത് അനുഗ്രഹപ്രദം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിക്കുന്നത് എല്ലാവരുടെയും ജീവിതത്തില്‍ അനുഗ്രഹപ്രദമായിരിക്കും.മാതാവിന്റെഉദരത്തില്‍ നിന്ന് നാം പുറത്തുവന്ന നിമിഷം മുതല്‍ സര്‍വലോകത്തിന്റെയും അമ്മയായ മറിയത്തേല്ക്ക തിരികെ പോകുന്നതുരെയുള്ള കാലത്ത് പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം നമുക്ക വലിയ അനുഗ്രഹപ്രദമായിരിക്കും. മാതാവിന്റെ ജീവിതശൈലി അനുകരിച്ചു ജീവിക്കേണ്ടവരാണ് നമ്മള്‍. അമ്മയെ പോലെ സുകൃതപരമായ ജീവിതം നയിക്കേണ്ടവരാണ് നമ്മള്‍.

അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കും എന്നാണ് പ്രഭാഷകന്റെ പുസ്തകത്തില്‍ നാംവായിക്കുന്നത്. പരിശുദ്ധ അമ്മയെ ആദരവ് കലര്‍ന്ന സ്‌നേഹത്തോടെ നാംബഹുമാനിക്കണം. മക്കള്‍ പിതാവിനെ ബഹുമാനി്ക്കണമെന്ന്് ദൈവം ആഗ്രഹിക്കുന്നുവെന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. ദൈവത്തിന്റെ വചനം എല്ലാവര്‍ക്കും ബാധകമാണ് ദൈവത്തിനും. അമ്മയ്്ക്ക പുത്രന്മാരുടെ മേല്‍ ദൈവം അവകാശം ഉറപ്പിച്ചിരിക്കുന്നുവെന്ന് പ്രഭാഷകന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു. ഈശോയെന്ന മകന്റെ മേല്‍ മറിയമെന്ന അമ്മയ്ക്ക് അവകാശമുണ്ട്.

നമുക്ക് എല്ലാവര്‍ക്കും അനുഗ്രഹം വാങ്ങികൊടുക്കാനും നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കാനും അമ്മയ്ക്ക് അവകാശമുണ്ട്. പുത്രന്റെ മേല്‍ ഇത്രമേല്‍ അവകാശമുള്ള മറ്റൊരു വ്യക്തിയെ നമുക്ക് അറിയില്ല. അതുകൊണ്ടാണ് മാതാവിനോട് നാം മാധ്യസ്ഥം യാചിക്കുന്നത്. സ്വര്‍ഗ്ഗമെന്നത് ഒറ്റപ്പെട്ട വ്യക്തികള്‍ ഉള്ള അനുഭവമല്ല അതൊരു കൂട്ടായ്മയാണ്.

ആത്മീയവളര്‍ച്ച ആഗ്രഹിക്കുന്ന ഒരാള്‍ക്ക് അയാളെ സഹായിക്കാന്‍ ശ്ക്തിപ്പെടുത്താന്‍ ഈ ലോകത്ത് ലഭിച്ചിരിക്കുന്നതില്‍വച്ചേറ്റവും വലിയ ശകത്ിപരിശുദ്ധ അമ്മയാണ്. ഈ ലോകത്ത് നാം അമ്മയുടെ സഹായം തേടുന്നതില്‍ എന്താണ് നാണക്കേടുള്ളത്. ലോകത്ത് മറ്റുള്ളവരോട് പ്രാര്‍ത്ഥന ചോദിക്കുകയോ ആത്മീയോപദേശം തേടുകയോ ചെയ്യുന്നതില്‍ യാതൊരുവിധ നാണക്കേടും വിചാരിക്കാത്ത നാം എന്തിനാണ് മാതാവിനോട് മാധ്യസ്ഥം യാചിക്കുന്നതില്‍ നാണക്കേട് വിചാരിക്കുന്നത്?

ഈ ലോകത്തില്‍ നമുക്ക് ലഭിക്കാവുന്ന ഒത്തിരി നന്മകള്‍ മാതാവിനെ കൈവിട്ടതിലൂടെ നമുക്ക് നഷ്ടമായിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ, അമ്മയോട് ഭക്തിയുള്ളവര്‍ക്ക് അമ്മയോട് ചേര്‍ന്നുനില്ക്കുന്നവര്‍ക്ക്, ഒരു അലിവു ഉണ്ടാകും. സനേഹം ഉണ്ടാകും.അമ്മയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കെല്ലാം അമ്മയുടെ ഗുണങ്ങളുമുണ്ടാകും. അമ്മ പറഞ്ഞതിനോട് പ്രത്യുത്തരിക്കുന്ന ഈശോയെയാണ് നാം കാനായിലെ കല്യാണവിരുന്നില്‍ കാണുന്നത്.

അതിന് പകരം വീഞ്ഞുതീര്‍ന്നുപോയെന്ന് പറയുന്ന മാതാവിനോട് വീട്ടുകാര്‍ എന്നോടല്ലേ ഇക്കാര്യം ആദ്യം പറയേണ്ടത് അല്ലാതെ നിന്നോടല്ലല്ലോ അതുകൊണ്ട് ഞാന്‍ അത്ഭുതം പ്രവര്‍ത്തിക്കില്ല എന്ന് ഈശോ പറയുന്നില്ല. അഞ്ചപ്പം അയ്യായിരം പേര്‍ക്കായി വര്‍ദ്ധിപ്പിക്കുന്ന അവസരത്തിലും ശ്ലീഹന്മാരാണ് ഈശോയോട് കാര്യം അവതരിപ്പിക്കുന്നത്. അപ്പോഴും നിങ്ങള്‍ പറയണ്ടാ അവര്‍ക്ക് വിശക്കുന്നുണ്ട് എന്ന് എനിക്കറിയാം എന്ന് പറഞ്ഞ് ഈശോ അവരെ നിരുത്സാഹപ്പെടുത്തുന്നില്ല. മറിച്ച് അവരുടെ വാക്കിനെ പ്രതി അത്ഭുതം പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ചെയ്യുന്നത്.

നമ്മളെപോലെയല്ല ദൈവം. നമുക്കുണ്ടാകുന്ന ഈഗോ ക്ലാഷ് ദൈവത്തിനില്ല. അസൂയയില്ല, മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത ഇല്ല ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നവരെല്ലാം ദൈവത്തിന് സ്വന്തമാണ്. അവര്‍ അന്യരല്ല. സ്വര്‍ഗ്ഗം ഒരു കുടുംബമാണ്. ആ കുടുംബത്തിലെ ഒരംഗംപറയുമ്പോള്‍ ദൈവത്തിന് അത് നിഷേധിക്കാനാവില്ല.

സ്വര്‍ഗം ഈ ലോകത്തിലെ ഏറ്റവും നല്ലവളെന്ന് കണ്ടെത്തിയ വ്യക്തിയാണ് മറിയം. ആ മറിയം നമ്മെ സഹായിക്കുന്നതില്‍ സ്വര്‍ഗ്ഗത്തിനോ പരിശുദ്ധാത്മാവിനോ യാതൊരു ബുദ്ധിമുട്ടും ഇല്ല.മാതാവിന്റെ മാധ്യസ്ഥത്തെ സ്വര്‍ഗ്ഗം വിലമതിക്കുന്നു.

സ്വാര്‍ത്ഥനും കിരാതനും അസൂയാലുവുമായ ദൈവമായിട്ടാണ് കരുതുന്നതെങ്കില്‍ മാത്രമേ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത ദൈവത്തിന് ഇഷ്ടമില്ലാതെവരുകയുള്ളൂ.പക്ഷേ നമ്മുടെ ദൈവം അങ്ങനെയല്ല

വിഗ്രഹാരാധനയും മാതാവിനോടുള്ള വണക്കവും തമ്മില്‍ ബന്ധിപ്പിക്കരുത്. ദൈവമല്ലാത്തതിനെ ദൈവമായി കാണുന്നതാണ് വിഗ്രഹാരാധന. ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നവരെ വണങ്ങുന്നത് ദൈവത്തിന് ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമല്ല.

പരിശുദ്ധ അമ്മയെയോ വിശുദ്ധരെയോ ബഹുമാനിക്കുന്നതിലൂടെ ദൈവമാണ് മഹത്വപ്പെടുന്നത്. കാരണം അവര്‍ യേശുവില്‍ നിന്ന് വിഭിന്നരല്ല. കര്‍ത്താവിനോട് ഹൃദയം കൊണ്ട് ചേര്‍ന്നുനില്ക്കുന്നവരെ ബഹുമാനിച്ചാല്‍ അത് ദൈവത്തിന് കൊടുക്കുന്ന ബഹുമാനമാണ്. അമ്മയുടെ ഹൃദയത്തില്‍ ദൈവം മാത്രമേയുള്ളൂ. അമ്മയെ വണങ്ങുന്നതിലൂടെ നാം ദൈവത്തിന്റെ ഹൃദയത്തിലാണ് ചെ്ന്നുചേരുന്നത്.

പരിശുദ്ധ അമ്മയെ ആരാധിക്കുകയല്ല നാം ചെയ്യുന്നത്. ഹൃദയത്തില്‍ ആര്‍ക്കാണോ ഒന്നാം സ്ഥാനം കൊടുക്കുന്നത് അതാണ് ആരാധന. മറിയത്തെ ബഹുമാനിക്കുന്നത് സ്വര്‍ഗ്ഗത്തിന് സന്തോഷമുള്ള കാര്യമാണ്. ദൈവം മനുഷ്യനായിട്ട് മാറുമ്പോള്‍ പിറക്കാന്‍ ഏറ്റവും അനുയോജ്യയായവ്യക്തിയായി പരിശുദ്ധ അമ്മയെയാണ് സ്വര്‍്ഗംതിരഞ്ഞെടുത്ത്.

പരിശുദ്ധ അമ്മയെ നിന്ദിക്കുന്നത് പരിശുദ്ധാത്മാവിനെ ദൂഷണംപറയുന്നതിന് തുല്യമാണ്. സ്വര്ഗ്ഗം ഔന്നത്യം കൊടുത്ത പരിശുദ്ധ മറിയത്തെ ഡിഗ്രേഡ് ചെയ്യുന്നത് പാപമാണ്. സ്വന്തംഅമ്മയെ ദുഷിച്ചുപറയുമ്പോള്‍ നമുക്ക് വേദനിക്കില്ലേ അതുപോല പരിശുദ്ധ അമ്മയെ ദുഷിച്ചുപറയുമ്പോള്‍ ക്രിസ്തുവാണ് വേദനിക്കുന്നത്. അത് ചെറിയ പാപമല്ല വലിയ പാപമാണ്. സ്വന്തം അമ്മയെ ബഹുമാനിക്കുന്നവര്‍ക്കേ പരിശുദ്ധ അമ്മയെയും ബഹുമാനിക്കാന്‍ കഴിയൂ. സ്‌നേഹിക്കാന്‍ കഴിയൂ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.