കുടുംബങ്ങളെ തിന്മയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രാര്‍ത്ഥന

സാത്താന്‍ കുടുംബങ്ങളെയാണ് ഇന്ന് തന്റെ ഗൂഢലക്ഷ്യസാധ്യത്തിനായി നോട്ടമിട്ടിരിക്കുന്നതെന്ന് നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ കുടുംബങ്ങളെ തിന്മയുടെ ആക്രമണങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ മുമ്പ് എന്നത്തെക്കാളും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. ഇതാ അതിന് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന:

നിത്യപിതാവായ എന്റെ ദൈവമേ അങ്ങയുടെ പ്രിയപുത്രന്‍ യേശുക്രിസ്തുവിന്റെ കൃപയിലൂടെ എന്റെ കുടുംബത്തെ തിന്മയില്‍ നിന്ന് എക്കാലവും സദയം സംരക്ഷിക്കണമേ. ഞങ്ങള്‍ക്ക് അങ്ങയോടും പരസ്പരവുമുളള സ്‌നേഹത്തില്‍ യോജിച്ചുനില്ക്കാനും ദുഷ്ടലക്ഷ്യങ്ങളെ അതിവര്‍ത്തിക്കാനുമുളള ശക്തി തരണമേ. ഞങ്ങള്‍ക്കുണ്ടാകാവുന്ന എല്ലാ പരീക്ഷണങ്ങളിലും സഹനങ്ങളിലും ഞങ്ങളെ താങ്ങിനിര്‍ത്തുകയും ഞങ്ങള്‍ക്ക് പരസ്പരമുള്ള സ്‌നേഹം സജീവമായി നിലനിര്‍ത്തുകയും ചെയ്യണമേ.അതുവഴി ഞങ്ങള്‍ യേശുവുമായി ഐക്യപ്പെട്ട് നില്ക്കുമല്ലോ?ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കുകയും സംഘടനകാലത്തുപോലും ഞങ്ങള്‍ക്ക്‌സ്‌നേഹത്തിന്റെ ദാനം നല്കുകയും ചെയ്യണമേ. ഞങ്ങളുടെ ്‌സനേഹത്തെ ശക്തിപ്പെടുത്തണമേ. അതുമൂലം ഞങ്ങളുടെ കുടുംബത്തിലെ സന്തോഷം മറ്റുളളവരുമായി പങ്കിടാനും അതുവഴി അങ്ങയുടെ സ്‌നേഹം ലോകം മുഴുവന്‍ പങ്കുവയ്ക്കുവാനും കഴിയുമല്ലോ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.