സ്വര്‍ഗ്ഗാരോപണവും സ്വര്‍ഗ്ഗാരോഹണവും.. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

സ്വര്‍ഗ്ഗാരോപണവും സ്വര്‍ഗ്ഗാരോഹണവും പലപ്പോഴും പലരും തെറ്റായി ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഇംഗ്ലീഷില്‍ ഇവ ascension, assumption എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേത് മലയാളത്തിലെ സ്വര്‍ഗ്ഗാരോഹണമാണ്.

അതായത് ഈശോയുടേത് സ്വര്‍ഗ്ഗാരോഹണമാണ്.സ്വന്തം ശക്തികൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതാണ് ഇത്. മരിച്ച് ഉയിര്‍ത്തെണീറ്റതിന് ശേഷം നാല്പതാം ദിവസമായിരുന്നു ഈശോയുടെ സ്വര്‍ഗ്ഗാരോഹണം. ഈശോ തന്റെ ശക്തികൊണ്ടാണ് ഇത് സാധ്യമാക്കിയത്. എന്നാല്‍ മാതാവിന്റേത് സ്വര്‍ഗ്ഗാരോപണമാണ്. അതായത് assumption. ദൈവികശക്തി കൊണ്ടാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണം സാധ്യമായത്. ആത്മശരീരങ്ങളോടെ മാതാവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടത് ദൈവികശക്തിയാലായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.