പോലീസ് അകമ്പടിയോടെ ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുളള പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥിക്കാനെത്തി. കനത്ത പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം ബസിലിക്കയിലെത്തിയത്.ഒരു വിഭാഗം വിശ്വാസികളും വൈദികരും അദ്ദേഹത്തെ തടയാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു പോലീസ് സഹായം വേണ്ടിവന്നത്.

ആര്‍ച്ച് ബിഷപ്പിന് നേരെ ആളുകള്‍ പ്ലാസ്റ്റിക് കുപ്പിവലിച്ചെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ആര്‍ച്ച് ബിഷപ് സിറില്‍ കേരളത്തിലെത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.