തോമാശ്ലീഹായുടെ അഭ്യര്‍ത്ഥന പ്രകാരം മാതാവിന്റെ കബറിടം തുറന്നപ്പോള്‍ കണ്ടത്…

മാതാവ് സ്വര്‍ഗ്ഗാരോപണം ചെയ്യപ്പെട്ടു എന്നതാണ് നമ്മുടെ പാരമ്പര്യ വിശ്വാസം. മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് ദമാസ്‌ക്കസിലെ വിശുദ്ധ ജോണ്‍ പറയുന്നത് ഇപ്രകാരമാണ്:

ശ്ലീഹന്മാരുടെ സാന്നിധ്യത്തിലായിരുന്നു മാതാവിന്റെ മരണം. ആ സമയം എല്ലാ ശിഷ്യന്മാരും അവിടെയുണ്ടായിരുന്നു. പിന്നീട് വിശുദ്ധ തോമാശ്ലീഹായുടെ അപേക്ഷ പ്രകാരം മാതാവിന്റെ കബറിടം തുറന്നുനോക്കുകയുണ്ടായി. പക്ഷേ ആ കബറിടം ശൂന്യമായിരുന്നു. അതോടെ മാതാവിനെ ഈശോ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന വിശ്വാസത്തില്‍ ശിഷ്യന്മാര്‍ എത്തിച്ചേരുകയായിരുന്നു.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണം ആദിമ നൂറ്റാണ്ടുമുതല്‍ പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു. നൂറ്റാണ്ടുകളായി അതേക്കുറിച്ച് വിശുദ്ധര്‍ ധ്യാനിക്കുകയും എഴുതുകയും ചെയ്യുന്നു. പിന്നീട് 1950 ല്‍ ധന്യനായ പിയൂസ് പന്ത്രണ്ടാമന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെ വിശ്വാസസത്യമായി പ്രഖ്യാപിക്കുകയായിരുന്നു. ദൈവം തന്നെ അദ്ദേഹത്തിന് അത് വെളിപ്പെടുത്തികൊടുക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.