യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 44 ശതമാനം വര്‍ദ്ധനവ്

ഇംഗ്ലണ്ട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒബ്‌സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റിയന്‍സ് ഇന്‍ യൂറോപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ദ്ധനവാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പിലെ അഞ്ചു രാജ്യങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്,സ്‌പെയ്ന്‍,പോളണ്ട് എന്നിവയാണവ.

യൂറോപ്പിലെ 30 രാജ്യങ്ങളില്‍ നിന്നായി 748 ക്രൈസ്തവ വിരുദ്ധ വിദ്വേഷ ആക്രമണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.