ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണണോ ഇങ്ങനെ ചെയ്താല്‍ മതിയെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു

എല്ലാവരും ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ്,അത്ഭുതങ്ങള്‍ കാത്തിരിക്കുന്നവരാണ്. പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ചകളും ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും എല്ലാം ചെയ്യുന്നത് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ വേണ്ടിയാണ്. അതായത് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടാന്‍ വേണ്ടി. ഇതൊക്കെ ചെയ്തിട്ടും ചിലപ്പോള്‍ നാം ആഗ്രഹിച്ചതുപോലെ സംഭവിക്കണമെന്നില്ല. അപ്പോഴാണ് നാം നിരാശപ്പെടുന്നത്. പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം ചെയ്യേണ്ടത് എന്താണ്.. അത്ഭുതങ്ങള്‍ സംഭവിക്കാന്‍ വേണ്ടി നാം പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഈ സംശയത്തിന് ജോഷ്വായുടെ പുസ്തകം 3:5 ഉത്തരം നല്കുന്നത് ഇങ്ങനെയാണ്.

നിങ്ങളെതന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

അതെ നമ്മുക്ക് നമ്മളെ തന്നെ ശുദ്ധീകരിക്കേണ്ടതുണ്ട്. പാപിയുടെപ്രാര്‍ത്ഥന ദൈവത്തിന് അരോചകമാണ്. അതുകൊണ്ട് പാപങ്ങളില്‍ നിന്ന് മോചനം തേടി, സ്വയംശുദ്ധീകരിച്ച് നമ്മള്‍ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നമ്മുടെ ഇടയില്‍ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.