അനര്‍ത്ഥങ്ങളെ ഭയക്കരുതേ… വചനത്തിന്റെ വാഗ്ദാനത്തില്‍ ആശ്രയിക്കാം…

ചില നേരങ്ങളില്‍ മനസ്സ് എത്രത്തോളമാണ് അസ്വസ്ഥമാകുന്നത്.. അനര്‍ത്ഥചിന്തകള്‍ വല്ലാതെ കടന്നുവരും. ഹൃദയം അപ്പോള്‍ അലകളടങ്ങാത്ത കടല്‍പോലെയാകും.

അങ്ങനെ സംഭവിക്കുമോ..ഇങ്ങനെ സംഭവിക്കുമോ.. ഇങ്ങനെയാണ് മനസ്സ്‌കാടുകയറുന്നത്. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കല്‍പോലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്തായിരിക്കും നാം അസ്വസ്ഥരാകുന്നത്. നാം വിചാരിക്കുന്നതുപോലെ അനര്‍ത്ഥങ്ങളൊന്നും സംഭവിക്കുകയുമില്ല.

പക്ഷേ എന്തുചെയ്യാം, അനര്‍ത്ഥങ്ങളെ നാം ഭയപ്പെടുന്നു. ഇത്തരമൊരു മാനസികാവസ്ഥയില്‍ നമ്മെ ആശ്വസിപ്പിക്കാന്‍ സഹായകമായ ഒരു വചനം സെഫാനിയായുടെ പുസ്തകത്തിലുണ്ട്. ഇത് നമുക്കേറ്റുപറയുകയും ഈ വചനത്തിന്റെ ശക്തിയില്‍വിശ്വസിക്കുകയും ചെയ്യാം.

ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്. നിങ്ങള്‍ ഇനിമേല്‍ അനര്‍ത്ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജെറുസലേമിനോട് പറയും, സീയോനേ ഭയപ്പെടേണ്ട നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ. നിന്റെദൈവമായ കര്‍ത്താവ്,വിജയം നല്കുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേഹത്തില്‍ അവിടന്ന് നിന്നെ പുന:പ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍ നിന്ന് വിപത്തുകളെ ദൂരികരിക്കും. നിനക്ക് നിന്ദനമേല്‍ക്കേണ്ടി വരുകയില്ല.(സെഫാനിയ 3:16-18)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.