വിശുദ്ധ റീത്താ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍

വിശുദ്ധര്‍ മരിച്ചുമണ്‍മറഞ്ഞുപോയാലും അവര്‍ ലോകത്തിന് നല്കുന്ന പാഠങ്ങള്‍ ലോകാവസാനം വരെ നിലനില്ക്കും. അവരുടെ ജീവിതാദര്‍ശങ്ങളും സമൂഹത്തിന് നല്കിയ നന്മകളും വിസ്മരിക്കാവുന്നവയോ വിസ്മൃതിയിലാണ്ടുപോകുന്നവയോ അല്ല. എല്ലാ വിശുദ്ധര്‍ക്കും പൊതുവെ പറയാവുന്ന കാര്യങ്ങളാണ് ഇത്. അത്തരത്തിലുള്ള ഒരു വിശുദ്ധയാണ് റീത്ത. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റീത്ത നമ്മെ പല കാര്യങ്ങളും പഠിപ്പിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

റീത്താ പുണ്യവതിയുടെ നന്മകളില്‍ പ്രധാനപ്പെട്ടതും നമ്മെ സ്വാധീനിക്കേണ്ടതുമായ രണ്ടുകാര്യങ്ങളെക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിരീക്ഷിച്ചിട്ടുണ്ട്. എളിമയും വിധേയത്വവുമാണ് അവ. നിരവധി സഹനങ്ങളിലൂടെ റീത്താ പുണ്യവതിക്ക് കടന്നുപോകേണ്ടിവന്നിട്ടുണ്ട്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതും കഠിനമായ ശാരീരികപീഡനങ്ങള്‍ സഹിക്കേണ്ടിവന്നതുമെല്ലാം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ അത്തരം അനുഭവങ്ങളൊന്നും റീത്താ പുണ്യവതിയുടെ എളിമയെയോ വിധേയത്വത്തെയോ പ്രതികൂലമായി ബാധിച്ചില്ല.

എപ്പോഴും ദൈവതിരുമനസ്സിന് വിധേയപ്പെട്ടും സഹിച്ചും ദൈവത്തെ സ്‌നേഹിച്ചും സ്തുതിച്ചുമായിരുന്നു റീത്താപുണ്യവതി ജീവിച്ചിരുന്നത്. ഈ മാതൃക നമുക്കും അനുകരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.