അത്ഭുതം! മാമ്മോദീസാ ചടങ്ങില്‍ തളിച്ച ഹന്നാന്‍ വെള്ളത്തിന് ജപമാലയുടെ രൂപം

അര്‍ജന്റീന: ഒരു മാമ്മോദീസാ ചടങ്ങിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്നത്. സാധാരണ പോലെയുള്ള ഒരു ഫോട്ടോയുമല്ല അത്.

മാമ്മോദീസാ ചടങ്ങിന്റെ ഭാഗമായി വൈദികന്‍ ഹന്നാന്‍ വെള്ളം കുഞ്ഞിന്റെ ശിരസില്‍ തളിച്ചപ്പോള്‍ ആ വെള്ളം ജപമാലയുടെ രൂപം കൈവരിച്ചതിന്റെ ചിത്രമാണ് അത്. എഡിറ്റ് ചെയ്ത ഫോട്ടോയല്ല ഇത് എന്നാണ് നിരവധിയായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. അര്‍ജന്റീനയായിലെ കാഡ്‌നെ 3 എന്ന ന്യൂസ് പോര്‍ട്ടലാണ് ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മരിയ സില്‍വാനയാണ് ഫോട്ടോഗ്രാഫര്‍.

വാലെന്‍ഷ്യോ മോറ എന്നാണ് കുഞ്ഞിന്റെ പേര്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ഇന്നും സോഷ്യല്‍ മീഡിയായില്‍ ഈ വാര്‍ത്തയും ചിത്രവും വ്യാപകമാണ്.

പരിശുദ്ധ അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.