വിശുദ്ധര്‍ക്ക് യോഗ്യമായ രീതിയില്‍ ജീവിക്കുന്നതിന് നാം വര്‍ജ്ജിക്കേണ്ട തിന്മകള്‍

വിശുദ്ധിയിലേക്കാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും അതായിക്കൂടാ എന്നൊക്കെ ചില പുണ്യാത്മാക്കള്‍സ്വയം ചോദിച്ചത്. പക്ഷേ പറയുംപോലെയോ എഴുതുംപോലെയോ അത്ര എളുപ്പമല്ല വിശുദ്ധരാകുക എന്നത്. നിരന്തരം ശരീരത്തോട്, അതിന്റെ സഹജപ്രവണതകളോട്, ആസക്തികളോട് നാം പടവെട്ടിക്കൊണ്ടിരിക്കണം.

എങ്കില്‍ മാത്രമേ ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള വിശുദ്ധിയിലേക്ക് നമുക്ക് എത്തിച്ചേരാന്‍കഴിയുകയുള്ളൂ.വിശുദ്ധിയില്‍ ജീവിക്കാന്‍ നമുക്കുവേണ്ട ഗുണങ്ങളെക്കുറിച്ച് എഫേസോസ് 5:3 ല്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്ക് യോഗ്യമായ രീതിയില്‍ വര്‍ത്തിക്കുവിന്‍.
തുടര്‍ന്ന് വചനം പറയുന്നു,

മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്ക് യോജിച്ചതല്ല. പകരംകൃതജ്ഞതാസ്‌തോത്രമാണ് ഉചിതം.വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധകനും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്ന് നിങ്ങള്‍ അറിഞ്ഞുകൊളളുവിന്‍.

വിശുദ്ധിക്ക് തടസ്സമായിനില്ക്കുന്ന ഈ പാപങ്ങളെ നമുക്ക് വെറുത്തുപേക്ഷിക്കാം.വിശുദ്ധിയിലേക്ക് നമുക്ക് നടന്നടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.