ഫാത്തിമായിലെ സൂര്യാത്ഭുതവും മാതാവ് പറഞ്ഞ കാര്യവും

ഫാത്തിമായിലെ ആറാമത്തെയും അവസാനത്തെതുമായ ദര്‍ശനമായിരുന്നു 1917 ഒക്‌ടോബര്‍ 13 ന് സംഭവിച്ചത്. എഴുപതിനായിരത്തോളംപേര് അന്നേദിവസം നടന്ന അത്ഭുതത്തിന് സാക്ഷികളായി. മൂന്നുമിനിറ്റ് നേരം നീണ്ടുനിന്ന അത്ഭുതപ്രതിഭാസം. സൂര്യന്‍ അതിവേഗം ചലിക്കുകയും കറങ്ങുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന കാഴ്ച്. 25 കിലോമീറ്റര്‍ അകലെ വരെ ഈ ദൃശ്യം കാണപ്പെട്ടിരുന്നു.

അന്ന് മാതാവ് ലൂസിയോട് തന്റെ വരവിന്റെ ഉദ്ദേശ്യവും താന്‍ ആരാണെന്നുള്ള കാര്യവും വെളിപ്പെടുത്തി. ജപമാല രാജ്ഞിയാണെന്നായിരുന്നു മാതാവിന്റെ പരിചയപ്പെടുത്തല്‍. ” പാപാവസ്ഥയില്‍ ആയിരിക്കുന്ന ഈ ലോകത്തെ മുഴുവന്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ദൈവപിതാവ് എന്നെ ഭൂമിലേക്ക് അയച്ചിരിക്കുന്നത്. മനുഷ്യര്‍ പാപംമൂലം വളരെയധികം വേദന ദൈവത്തിന ഉണ്ടാക്കിയിരിക്കുന്നു. ഇനിയും അതുണ്ടാവാതിരിക്കാന്‍ എല്ലാവരും പാപത്തില്‍ നിന്ന് പിന്തിരിയുക,. എല്ലാവരും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക. നിങ്ങള്‍ നിങ്ങളെതന്നെയും ലോകത്തെ മുഴുനെയും എന്റെ വിമലഹൃദയത്തിന് പ്രതിഷ്ടിക്കുക അപ്രകാരം ചെയ്താല്‍സാത്താനെതിരായുള്ള പോരാട്ടത്തില്‍ഞാന്‍ നിങ്ങളെ ഉറപ്പായും സഹായിക്കും.”

ലോകത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതില്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥശക്തിയുടെ അനിഷേ്ധ്യസ്ഥാനം ലോകമെങ്ങും അറിയാനും ആദരിക്കാനും അംഗീകരിക്കാനും ഇടയാക്കി എന്നതാണ് ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ പ്രഥമവും പ്രധാനവുമായ നന്മ. അനേകരിലേക്ക് ജപമാല ഭക്തി കടന്നുവന്നു. അനേകര്‍ തങ്ങളുടെ ജീവിതവു ജീവനും അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിച്ചു.അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചതൊന്നും ഒരിക്കലു പാഴായിപ്പോകുകയില്ല എന്ന് നാം തിരിച്ചറിയണം.

അമ്മയുടെ വിമലഹൃദയത്തിലേക്ക് നമുക്ക് നമ്മുടെ ജീവിതങ്ങളെവച്ചുകൊടുക്കാം. ജപമാലഭക്തിയില്‍ നമുക്ക് വളരാം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.