സ്വന്തം കാര്യം നോക്കി ഭക്തകൃത്യങ്ങള്‍ അനുഷ്ഠിച്ചു ജീവിച്ചാല്‍ മാത്രം മതിയോ?

നമുക്കെല്ലാം ഒരു വിചാരമുണ്ട്. നമ്മളാരും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. എന്നാല്‍ അത്യാവശ്യം പളളിയില്‍ പോക്കും ഭ്ക്തകാര്യങ്ങളില്‍ താല്പര്യവുമുണ്ട്. അതുകൊണ്ട് ഇങ്ങനെയൊക്കെ പോയാല്‍ മതി.

പക്ഷേ ദൈവദാസന്‍ തിയോഫിനച്ചന്‍ നമ്മുടെ ഇത്തരത്തിലുള്ള ധാരണകളെ തിരുത്തുന്നുണ്ട്. തിയോഫിനച്ചന്‍ പറയുന്നത് ഇങ്ങനെയാണ്.:

സ്വന്തം കാര്യം മാത്രം നോക്കി ചില ഭക്തകൃത്യങ്ങളും ചെയ്ത് സ്വയം കൃതാര്‍ത്ഥരായി കഴിഞ്ഞുകൂടുന്ന കത്തോലിക്കരെ കൊണ്ടല്ല സഭയ്ക്ക് ഇന്ന് ആവശ്യം. ഭക്തജീവിതത്തോട് നല്ല പ്രവര്‍ത്തനങ്ങളും ചേര്‍ത്തുകൊണ്ട്ു പോകുന്നവര്‍ വേണം സഭയ്ക്ക്. ആദര്‍ശങ്ങള്‍ എത്ര നല്ലതാണെങ്കിലും അവയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അങ്ങനെയുള്ള ആദര്‍ശങ്ങള്‍ കൊണ്ട് എന്തുപകാരം?

അതെ ഭക്തകൃത്യങ്ങള്‍ മാത്രം പോരാ നമുക്ക്. ഭക്തജീവിതത്തോട് ചേര്‍ത്ത് നല്ല പ്രവൃത്തികളും നമ്മള്‍ കാഴ്ചവയ്ക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.