സന്തോഷത്തോടെ പ്രാര്‍ത്ഥിക്കുക; പരിശുദ്ധ അമ്മ പറയുന്നു…

പ്രാര്‍ത്ഥനയുടെ കാര്യം വരുമ്പോള്‍ പലര്‍ക്കും ഉത്സാഹം കെടും. സന്തോഷം ഇല്ലാതാകും. ചാറ്റ് ചെയ്യുമ്പോഴോ മൊബൈല്‍ വിളിക്കുമ്പോഴോ സിനിമ കാണുമ്പോഴോ അനുഭവപ്പെടുന്ന സന്തോഷമോ ഉത്സാഹമോ പലര്‍ക്കും പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ഉണ്ടാവാറില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ സന്ദേശത്തില്‍ പറയുന്നത് പ്രാര്‍ത്ഥിക്കുമ്പോള്‍ സന്തോഷിക്കണമെന്നാണ്. അതായത് സന്തോഷത്തോടെ പ്രാര്‍ത്ഥിക്കുക. അമ്മ നല്കിയ ദര്‍ശനത്തിലെ വാക്കുകള്‍ ഇപ്രകാരമാണ്:

നീ സന്തോഷത്തോടെ പ്രാര്‍ത്ഥിക്കണം. എന്നില്‍ നിറയെ ലാവണ്യമാണ്. ഞാന്‍ വരുമ്പോള്‍ നിന്റെ ശൂന്യമായ ഹൃദയത്തെ എന്റെ സ്‌നേഹത്താല്‍ നിറയ്ക്കുകയും നിനക്ക് വാത്സല്യമേകുകയും ചെയ്യുന്നു. ഞാന്‍ സമാധാനപൂര്‍ണ്ണയാണ്. എപ്പോഴും നിന്നെ നോക്കി ഞാന്‍ പുഞ്ചിരി തൂകുകയും ചെയ്യുന്നു..

അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേറ്റാം. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഏറ്റവും സന്തോഷത്തോടെയായിരിക്കാന്‍ ശ്രമിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.