സംശയിക്കാതെ വിശ്വാസത്തോടെ ചോദിക്കുവിന്‍, തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

പ്രാര്‍ത്ഥനയിലൂടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ മാനുഷികമായി നാം സംശയിച്ചേക്കാം ഇത് സാധിച്ചുകിട്ടുമോ..ദൈവം സാധ്യമാക്കിത്തരുമോ.. എന്നാല്‍ അത്തരം സംശയങ്ങള്‍ ഒരിക്കലും ദൈവികമല്ല, തിരുവചനം നമ്മോട് പറയുന്നത് സംശയിക്കാതെ വിശ്വാസത്തോടെ ചോദിക്കണമെന്നാണ്.
യാക്കോബ് ശ്ലീഹായാണ് ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യനാണ്.( യാക്കോബ് 1:6)

ദൈവത്തില്‍ ശരണപ്പെടുന്നവന്‍ സ്ഥിരതയുള്ളവനാണ്. ഒരു കാറ്റിനും കെടുത്തിക്കളയാന്‍ കഴിയാത്ത വിശ്വാസത്തിന്റെ നാളം കാ്ത്തുസൂക്ഷിക്കുന്നവനാണ്.

നമുക്ക് നമ്മുടെ നിയോഗങ്ങളും ആവശ്യങ്ങളും സംശയിക്കാതെ ദൈവത്തോട് ചോദിക്കാം. അവിടുത്തേക്ക് സമര്‍പ്പിക്കാം. ചോദിക്കേണ്ടത് നമ്മുടെ കടമ. സാധിച്ചുതരുന്നത് ദൈവത്തിന്റെ ഇഷ്ടം. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിറവേറപ്പെടട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.