ഹൃദയം തകര്‍ന്നിരിക്കുകയാണോ, ഈ തിരുവചനങ്ങള്‍ ആവര്‍ത്തിച്ചുപ്രാര്‍ത്ഥിച്ച് ശക്തിപ്രാപിക്കൂ

ആരുടെ ഹൃദയമാണ് നുറുങ്ങാത്തതായിട്ടുള്ളത് അല്ലേ. എത്രയെല്ലാം ഹൃദയവ്യഥകള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് നാം ഓരോരുത്തരും. ആര്‍ക്കും മനസ്സിലാവാത്ത സങ്കടങ്ങള്‍. ഒരു മനുഷ്യനും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍.. ഇവയ്‌ക്കെല്ലാം ദൈവത്തിന്റെ വചനം മാത്രമേ ആശ്വാസമായിട്ടുള്ളൂ. ബൈബിളില്‍ ഒരുപാട് ആശ്വാസവചനങ്ങള്‍ ഉണ്ടെങ്കിലും ചില പ്രത്യേകവചനങ്ങള്‍ കൂടുതല്‍ ആശ്വാസദായകമാണ്. ആ വചനങ്ങള്‍ നമുക്ക് ഹൃദിസ്ഥമാക്കി വേദനകളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കാം.

അല്പകാലത്തേക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്ക് വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. 1 പത്രോ. 7

ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. സങ്കീര്‍ 34:19

ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായിപങ്കുചേരുന്നു
ഞങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്
. 2 കോറീ 1:5

ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. യോഹ 16:33മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. soumya jacob says

    It is a valuable , So much helpful to me to pray .

Leave A Reply

Your email address will not be published.