പരീക്ഷകളെ അതിജീവിക്കുന്ന വിശ്വാസത്തിന്റെ ഫലം എന്താണെന്നറിയാമോ?

പരീക്ഷകള്‍ക്ക് മുമ്പില്‍ തോറ്റുപോകുന്നതാണ് പലപ്പോഴും നമ്മുടെ വിശ്വാസം. പരീക്ഷകളെ അതിജീവിക്കാന്‍ കഴിയുന്നവിധത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നവര്‍ കുറവുമായിരിക്കും. പക്ഷേ ദൈവശക്തിയാല്‍ വിശ്വാസം വഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു എന്നാണ് വിശുദ്ധപത്രോസ് ശ്ലീഹാ( 1 പത്രോ 1:5) നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസം വഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു എന്നാണ് അതേക്കുറിച്ച് വിശുദ്ധ പത്രോസ് പറയുന്നത്.

അല്‍പ്പകാലത്തേക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്ക് വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.( 1 പത്രോസ് 1: 6-7

അതെ, യേശുക്രിസ്തുവിന്റെ രണ്ടാംവരവില്‍ അവിടുത്തെ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായി മാറത്തക്കവിധത്തില്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായി നമുക്ക് മാറാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.