“ഉപയോഗിച്ചാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആയുധമാണ് ജപമാല “


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ മാതാവ് ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യമുണ്ട്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

മെഡ്ജുഗോറിയായിലെ ദര്‍ശക മിരിയാന ഇക്കാര്യം മറ്റുള്ളവരോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. നമ്മുടെയെല്ലാം കൈകളില്‍ ഒരു ആയുധമുണ്ടായിരിക്കണമെന്നും ആ ആയുധം ജപമാല ആയിരിക്കണം എന്നുമാണ് മിരിയാന്ന പറയുന്നത്.

പക്ഷേ ആയുധം കൈയിലുള്ളതുകൊണ്ട് മാത്രം കാര്യമില്ല. അത് പ്രയോഗിക്കുകയും വേണം. കാരണം ഉപയോഗിച്ചാല്‍ മാത്രമേ അത് പ്രവര്‍ത്തിക്കുകയുള്ളൂ. ഈ വാക്കുകള്‍ നമുക്ക് നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കാം.

പലരും ജപമാലയ്ക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസം ഒക്ടോബറാണ്. ഒക്ടോബറില്‍ ആഗോളസഭയില്‍ വ്യാപകമായി വിവിധ സഭാസ്ഥാപനങ്ങളിലുള്‍പ്പടെ ദേവാലയങ്ങളിലും വീടുകളിലും ജപമാലയ്ക്കായി പ്രത്യേകം സമയം നീക്കിവയ്ക്കാറുണ്ട്. പക്ഷേ ജപമാല ഭക്തി ഒക്ടോബറില്‍ മാത്രം നിലനിര്‍ത്തിക്കൊണ്ടുപോരേണ്ട ഒന്നല്ല.

എല്ലാ നേരവും കഴിയുന്നത്ര വേളകളിലെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുക. യാത്രയില്‍, വിശ്രമവേളകളില്‍… മാതാവ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യം ഇതാണ്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാത്രമേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ. പ്രകൃതിയുടെ നിയമത്തെ മാറ്റാനാവൂ.

അതെ ജപമാലയില്‍ മുറുകെപിടിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. ശക്തിയേറിയഈ ആയുധം ജീവിതത്തിലെ തിക്താനുഭവങ്ങള്‍ക്ക് നേരെ പ്രയോഗിക്കാന്‍ നാം മടിക്കരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.