ക്രൈസ്തവര്‍ക്ക് ഉചിതമായ പ്രവൃത്തികളെക്കുറിച്ച് വചനം പറയുന്നത് കേട്ടോ

ക്രൈസ്തവരായ നമ്മള്‍ മറ്റുള്ളവരെപോലെ ജീവിക്കേണ്ടവരാണോ? ഒരിക്കലുമല്ല. എന്നാല്‍ നാം എങ്ങനെയാണ് ജീവിക്കേണ്ടത്? ഇതാ തിരുവചനം കൃത്യമായി അതേക്കുറിച്ച് നിര്‍ദ്ദേശം പറയുന്നു.
എഫേസോസ് 5:1 മുതല്ക്കുള്ള തിരുവചനങ്ങളെ ഇങ്ങനെയൊരു ചിന്തയോടെയായിരിക്കണം നാം കാണേണ്ടത്.

വത്സലമക്കളേ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്ന് നമുക്കു വേണ്ടി സുരഭിലകാഴ്ചയും ബലിയുമായിതന്നെതന്നെ ദൈവത്തിന് സമര്‍പ്പിച്ചു. നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയോ യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്ക് യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍. മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്ക് യോജിച്ചതല്ല. പകരം കൃതജ്ഞതാസ്‌തോത്രമാണ് ഉചിതം.

നമുക്ക് നമ്മോ്ട് തന്നെ ആലോചിച്ചുനോക്കാം.എന്തുമാത്രം വ്യര്‍ത്ഥഭാഷണങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് പകരം ഇന്നുമുതല്‍ ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ടും അവിടുത്തെ സ്തുതിച്ചുകൊണ്ടും നമുക്ക് ജീവിതം തുടങ്ങിയാലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.