വിശുദ്ധഗ്രന്ഥത്തില്‍ ആവര്‍ത്തിച്ചു കാര്യം പറയുന്നത് വെറുതെയാണോ?

വിശുദ്ധഗ്രന്ഥത്തില്‍ ചിലവാക്കുകളും അഭിപ്രായങ്ങളും ആവര്‍ത്തിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെകടന്നുപോകുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരുസംശയം ഉടലെടുക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആവര്‍ത്തനം?

അതിന് കൃത്യമായ മറുപടിയുണ്ട്. കേവലം വാചാലതയുടെ ഭാഗമല്ല ഈ ആവര്‍ത്തനം എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ വളരെ പിന്നിലായ ആളുകളെ അപ്രതീക്ഷിതമായും അനുകമ്പയോടു കൂടിയും വസ്തുതകള്‍ മനസ്സിലാക്കുന്നതിലേക്ക് നയിക്കാനാണ് ഇ്ങ്ങനെ ചെയ്യുന്നത്.

കൂടാതെ വളരെപ്പെട്ടെന്ന് പറഞ്ഞുപോകുന്നതുമൂലം ഏതെങ്കിലുമൊരു സംഗതി കേള്‍വിക്കാരുടെ ശ്രദ്ധയില്‍ പെടാതെ പോകരുതെന്നുള്ള ചിന്തയുമുണ്ട്. ലൗകികവ്യാപാരങ്ങളില്‍ മുഴുകിയിരിക്കുന്നവരായ നമുക്ക് പലപ്പോഴും ദൈവികവചനങ്ങളോട് അശ്രദ്ധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഭാഗികമായി പറയപ്പെട്ടിരിക്കുന്ന സത്യംപോലും മുഴുവനായി മനസ്സിലാക്കാന്‍ കഴിയാതെ ഭാഗികമായതിന്റെ ഒരു ഭാഗം മാത്രം ഉള്‍ക്കൊള്ളുന്നവരാണ് നാമെല്ലാം എന്നുമാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.