നൈജീരിയ; ഭര്‍ത്താവും മകനും രക്തസാക്ഷികളായിട്ടും ഈശോയിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല

ഭര്‍ത്താവും മകനും രക്തസാക്ഷികളായി മാറിയിട്ടും ഈശോയിലുള്ള വിശ്വാസത്തിന് കുറവുവരാത്ത റെബേക്കയുടെ കഥയാണ് വോയ്‌സ് ഓഫ് ദ മാര്‍ട്ടയേഴ്‌സ് റീലീസ് ചെയ്ത റെബേക്ക: നൈജീരിയ എന്ന ഷോര്‍ട്ട് ഫീച്ചര്‍ ഫിലിം പറയുന്നത്.

ഭര്‍ത്താവും മകനും കൊല്ലപ്പെട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയിരുന്നു. മാസങ്ങളോളം ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഷോര്‍ട്ട് ഫിലിമില്‍ റെബേക്ക പറയുന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുകമാത്രമല്ല വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ബോക്കോഹാരമായിരുന്നു ഈ കൊടുംപീഡനങ്ങള്‍ അഴിച്ചുവിട്ടത്.

മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് ശേഷംഅതീവദു;ഖിതയായി കഴിഞ്ഞ റെബേക്ക അഗ്നിക്കിരയാക്കപ്പെട്ട തന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വിവാഹദിനത്തില്‍ സമ്മാനമായി ലഭിച്ച വിശുദ്ധ ഗ്രന്ഥം കയ്യില്‍ കിട്ടിയത്. എല്ലാ ദിവസവും റെബേക്കയും ഭര്‍ത്താവും ഒരുമിച്ചു ബൈബിള്‍ വായിക്കാറുണ്ടായിരുന്നു. ആ ബൈബിള്‍ തനിക്കാശ്വാസം നല്കിയെന്ന് റെബേക്ക് പറയുന്നു.

എല്ലാ വിധവകളുടെയും ഭര്‍ത്താവാണ് കര്‍ത്താവ്.ഞാന്‍ ഇന്ന് അവിടുത്തെഎല്ലാ ആവശ്യങ്ങളിലും സമീപിക്കുന്നു. ഇന്നും ആ ബൈബിള്‍ തന്നെയാണ് ഞാന്‍പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത്. റെബേക്ക പറയുന്നു.

റെബേക്കയുടെ വാക്കുകള്‍ എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ദൈവവചനം മതപീഡനം അനുഭവിക്കുന്ന സഹോദരിസഹോദരന്മാര്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുമെന്നും ഷോര്‍ട്ട് ഫിലിംകണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.