മടുപ്പും വിരസതയും കാരണം ഉള്ള ജോലി വിട്ടുപേക്ഷിക്കാന്‍ കഴിയാതെ വിഷമിക്കുകയാണോ.. ഈ തിരുവചനം നിങ്ങള്‍ക്കാവശ്യമുണ്ട്

ജോലി ചെയ്യുന്നുണ്ടെങ്കിലും എല്ലാ ജോലിയില്‍ നിന്നും നമുക്ക് സന്തോഷം കിട്ടണമെന്നില്ല. പല വിധ കാരണങ്ങള്‍ കൊണ്ടാണ് ജോലിയിലെ സന്തോഷങ്ങള്‍ കെട്ടുപോകുന്നത്.

ഇഷ്ടമില്ലാത്ത ജോലി, ചെയ്യുന്നജോലിക്കനുസരിച്ചുള്ള വേതനം ലഭിക്കാത്ത അവസ്ഥ, അസ്വസ്ഥകരമായ തൊഴില്‍ ഇടം, മേലധികാരിയില്‍ നിന്നുള്ള മാനസികസമ്മര്‍ദ്ദം ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് ജോലിയില്‍തുടരാനും എന്നാല്‍ ജോലി ഉപേക്ഷിക്കാനും കഴിയാതെ വിഷമിക്കുന്നവര്‍ നമ്മുക്ക് ചുറ്റിനും ധാരാളമുണ്ട്.

ഉളള ജോലി കളഞ്ഞാല്‍ വേറെ ജോലി കിട്ടുമോയെന്ന് അറിയില്ല. ഉള്ള കഞ്ഞിയില്‍ പാറ്റ വീണ അവസ്ഥ. ഇങ്ങനെ ജോലി കളയാനും കളയാതിരിക്കാനും ആവാത്ത അവസ്ഥയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്നവരെ ധൈര്യപ്പെടുത്തുന്ന ചില ബൈബിള്‍ വചനങ്ങള്‍ ഇതാ..

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)

നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍( കൊളോ 3:23)

നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.
( മത്താ 6:34)

നിന്റെ ജീവിതം കര്‍ത്താവിന് ഭരമേല്പിക്കുക. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക.( സങ്കീ 37:5)

ഉചിതമായ തീരുമാനമെടുക്കാന്‍ ഈ തിരുവചനങ്ങള്‍ ഓരോരുത്തരെയും സഹായിക്കട്ടെമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.