ഹെയ്ത്തി; തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീമാര്‍ മോചിതരായി

ഹെയ്ത്തി: ഹെയ്ത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീമാര്‍ മോചിതരായി. ആറു കന്യാസ്ത്രീകളും രണ്ടു ഡ്രൈവര്‍മാരുമാണ് മോചിതരായത്. ജനുവരി 19 നാണ് ഇവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെന്റ് ആന്‍ സന്യാസസമൂഹത്തിലെ അംഗങ്ങളാണ്. ഹെയ്ത്തി ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാക്‌സ് ലിറോയി മെസിദോര്‍ ആണ് മോചനവാര്‍ത്ത അറിയിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പടെയുള്ളവര്‍ കന്യാസ്ത്രീമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും അവരെ എത്രയും വേഗം വിട്ടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദൈവത്തിന് നന്ദി. അവിടുന്നിലുള്ള ഞങ്ങളുടെ വിശ്വാസം ഒരിക്കല്‍ക്കൂടി ഇളകാത്തതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.’ ബിഷപ് പിയറി മോചനവാര്‍ത്തയോട് പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.