അടഞ്ഞ വഴി തുറക്കപ്പെടാന്‍ ഇങ്ങനെ ചെയ്താല്‍ മതി… ഡാനിയേലച്ചന്‍ പറയുന്നത് കേട്ടോ

പല വഴിയിലൂടെ നടന്നിട്ടും പല വഴികള്‍ ശ്രമിച്ചിട്ടും ഒന്നും വേണ്ടരീതിയില്‍ തുറന്നുകിട്ടാത്തതിന്റെ മനോവിഷമം അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്കൊരു പോംവഴിയും എളുപ്പവഴിയും എന്ന രീതിയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ പറയുന്നത് ഇതാണ്.

നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുക. ദിവസം തോറും ഈശോയ്ക്ക് നന്ദി പറയുക. ഹൃദയത്തില്‍ തട്ടി നന്ദി പറയുക. ഈശോ ജീവിതത്തില്‍ ചെയ്തുതന്ന എല്ലാ നന്മകളെയും പ്രതി നന്ദി പറയുക. ആരോഗ്യം തന്നതിന്,സ്‌നേഹിക്കാന്‍ കഴിവു നല്കിയതിന്,,വിദ്യാഭ്യാസം തന്നതിന്, ജോലി ലഭിച്ചതിന്, പ്ട്ടിണിയില്ലാത്തതിന്, നല്ല ജീവിതപങ്കാളിയെ ലഭിച്ചതിന്, നല്ല മാതാപിതാക്കളെ ലഭിച്ചതിന്, മക്കളെ കിട്ടിയതിന്.. ഓര്‍ത്തുനോക്കിയാല്‍ നന്ദി പറയാന്‍ എന്തുമാത്രം വിഷയങ്ങള്‍ .മേഖലകള്‍.. പക്ഷേ നാം എത്രത്തോളം നന്ദിപറയുന്നുണ്ട്. മനസ്സില്‍ തട്ടി നന്ദി പറയുക. അപ്പോള്‍ പല കീറാമുട്ടികളും മാറിപ്പോയിക്കോളും. വാതിലുകള്‍ തുറന്നുകിട്ടിക്കോളും. ആത്മാര്‍ത്ഥമായി നന്ദി പറയുക നന്ദി കര്‍ത്താവേ.. നന്ദി കര്‍ത്താവേ..

തീര്‍ച്ചയായും നന്ദിയുടെ സംസ്‌കാരം വളര്‍ത്തുക. ദൈവത്തോട് നന്ദി പറയുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.