ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ് ദിവംഗതനായി

കൊല്‍ക്കൊത്ത: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ് ദിവംഗതനായി. ജസ്യൂട്ട് സഭാംഗമായിരുന്ന ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസാണ് ഇന്ന് വെളുപ്പിന് മരണമടഞ്ഞത്. 101 വയസായിരുന്നു.

വെസ്റ്റ് ബംഗാളിലെ ബാറുയിപ്പൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു. ബംഗ്ലാദേശിലെ ജസ്യൂട്ട് മിഷന് മുമ്പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. 2020 സെപ്തംബര്‍ ഏഴിനാണ് അദ്ദേഹം 100 വയസ് പൂര്‍ത്തിയാക്കിയത്. ഇന്നത്തെ ബംഗ്ലാദേശിലെ ബോരോ ഗോല്ലാ ഗ്രാമത്തിലായിരുന്നു ജനനം.

സംസ്‌കാരസംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.