ഇന്ത്യയില്‍ ഓശാനഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് കേട്ടായിരുന്നോ?

നാഗാലാന്‌റിലെ ചുമുക്കെഡിമ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യാത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. ഓശാന ഞായറാഴ്ചയാണ് സംഭവം നടന്നത്. ഫാ. ജോണ്‍സണ്‍ വടക്കുപുറത്തന്‍ ആണ് ഇക്കാര്യം അവകാശപ്പെട്ടിരിക്കുന്നത്. കത്തോലിക്കനായ സുഹൃത്തിനൊപ്പം ബാപ്റ്റിസ്റ്റ് സഭാംഗവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ സ്ത്രീ വന്നത്.

പക്ഷേ ദിവ്യകാരുണ്യം സ്വീകരിക്കാതെ അവര്‍ അത് വീട്ടില്‍ കൊണ്ടുപോയി, എന്നാല്‍ ദിവ്യകാരുണ്യത്തിന് വലിയ ഭാരം അനുഭവപ്പെട്ടതിനാല്‍ അവരത് തിരികെ കൊണ്ടുവന്ന് വൈദികനെ ഏല്പിച്ചു. സാക്രിസ്റ്റിയിലേക്ക് ദിവ്യകാരുണ്യവുമായി പോയ വൈദികന്‍ അത് വെള്ളത്തിലിട്ട് അലിയി്ച്ചുകളഞ്ഞതിന് ശേഷം ഡിസ്‌പോസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തു. എന്നാല്‍ തിരുവോസ്തി വെള്ളത്തില്‍ അലിഞ്ഞില്ല. 30 സെക്കന്റുകൊണ്ട് വെള്ളത്തില്‍ അലിയേണ്ട തിരുവോസ്തി ദിവസങ്ങള്‍ പലതുകഴിഞ്ഞിട്ടും അലിഞ്ഞില്ല, തിരുവോസ്തിയുടെ ചുറ്റും ഒരു വലയം കാണപ്പെടുകയും അത് പൊട്ടിച്ചപ്പോള്‍ രക്തം ഒഴുകിത്തുടങ്ങുകയും ചെയ്തു. ഫ്രഷായ രക്തമായിരുന്നു അത്. വൈദികന്‍ പറയുന്നു. ഇത് ദിവ്യകാരുണ്യാത്ഭുതമായിട്ടാണ് വൈദികന്‍ കരുതുന്നത്. തിരുവോസ്തിയില്‍ സന്നിഹിതനായ ദൈവസാന്നിധ്യത്തെക്കുറിച്ച് അജ്ഞരായ ആളുകള്‍ക്ക് ഇതിലൂടെ ദൈവം വ്യക്തമായ അടയാളം നല്കിയിരിക്കുകയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.