ഹൈദരാബാദ്: മദര്‍ തെരേസ സ്‌കൂള്‍ ആക്രമണത്തില്‍ പ്രതികളെ വിട്ടയച്ചും സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കേസു ചുമത്തിയും പോലീസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധികാരികളായ വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ വൈദികനെ ക്രൂരമായി മര്‍ദ്ദിച്ചതിനോ സ്‌കൂളിന് വ്യാപകമായ നാശനഷ്ടങ്ങള്‍വരുത്തിയതിനോ പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിട്ടുമില്ല. ആദ്യം പ്രതിപ്പട്ടികയില്‍ 12 പേരെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.മാത്രവുമല്ല നിസ്സാര കുറ്റങ്ങളാണ് അവര്‍ക്ക് ചുമത്തിയിരിക്കുന്നതും. ഹനുമാന്‍സേന പ്രവര്‍ത്തകരാണ് വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്.
മദര്‍ തെരേസ സ്‌കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്‌കൂള്‍ അധികാരികള്‍ക്ക് എതിരെ കേസ്
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.