ദൈവാനുഗ്രഹം പ്രാപിക്കാം, തിരുവചനത്തിന്റെ ശക്തിയാല്‍

മാറ്റമില്ലാത്തതും സജീവവും ഊര്‍ജ്ജ്വസ്വലവുമായ തിരുവചനത്തിന്റെ ശക്തിയാല്‍ അനുഗ്രഹം സ്വീകരിക്കേണ്ടതാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. തിരുവചനം അറിയാത്തതുകൊണ്ടും വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടുമാണ് നമുക്ക് തെറ്റുപറ്റുന്നത്. അതുപോലെ അനുഗ്രഹം പ്രാപിക്കാത്തതും.

എന്നാല്‍ അനുഗ്രഹം പ്രാപിക്കാന്‍ തിരുവചനത്തെ നാം സ്‌നേഹിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. തിരുവചനത്തോടുള്ള ആഴമായ സ്‌നേഹത്തില്‍ വളര്‍ന്നുകഴിയുമ്പോള്‍ വചനം നമ്മില്‍ ഫലമണിയാന്‍ ആരംഭിക്കും.
തിരുവചനം സ്വജീവിതത്തില്‍ സ്വന്തമാക്കി നമുക്ക് ദൈവാനുഗ്രഹം പ്രാപിക്കാം. അതിനായി ഇതാ ചില വചനങ്ങള്‍ വിശ്വാസത്തോടെ ഏറ്റുപറയുകയും വചനത്തിന്റെ ശക്തിയാല്‍ ദൈവത്തോട് ചോദിക്കുകയും ചെയ്യുക

പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും ( മര്‍ക്കോ 11:24)

എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും( യോഹ 14:14)

എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും.( ഫിലിപ്പി 4:19)

മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.( ലുക്കാ 18:27)

നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്ക് ലഭിക്കും.( യോഹ 15:7)

കര്‍ത്താവായ ഈശോയേ ഈ തിരുവചനത്തിന്റെ ശക്തിയാല്‍( ഉദ്ദിഷ്ടകാര്യം പറയുക) എനിക്ക് സാധിച്ചുതരണമേയെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.