വിശുദ്ധ ഗ്രന്ഥത്തിലെ നഥാനിയേലും ബര്‍ത്തലോമിയോയുംആരാണ്?

ആദ്യ മൂന്നു സുവിശേഷങ്ങളിലും ക്രി്‌സ്തുവിന്റെ ശിഷ്യനായി പരാമര്‍ശിക്കുന്ന വ്യക്തിയാണ് ബര്‍ത്തലോമിയോ.എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിശുദ്ധഗ്രന്ഥം നല്കുന്നില്ല. എന്തെങ്കിലും ഒരു വാക്ക് അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തിയിട്ടുമില്ല.

ബര്‍ത്തലോമിയോ എന്ന വാക്കിന്റെ അര്‍ത്ഥം സണ്‍ ഓഫ് താല്‍മായി എന്നാണ്. ബര്‍ത്തലോമിയോ എന്നത് ആദ്യ പേര് എന്നതിനെക്കാള്‍ അവസാനത്തെ പേര് ആയിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത് അപ്പസ്‌തോലന്‍ ഫിലിപ്പിനൊപ്പമാണ് ബര്‍ത്തലോമിയോയെക്കറിച്ച് പരാമര്‍ശിക്കുന്നത്.

അതുപോലെ യോഹന്നാന്റെ സുവിശേഷത്തില്‍ ഫിലിപ്പിനൊപ്പം നഥാനിയേലിനെയാണ് പരാമര്‍ശിക്കുന്നത്,

പീലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോട് പറഞ്ഞു. മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലുംആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവരെ-ജോസഫിന്റെ മകന്‍ നസ്രത്തില്‍ നിന്നുള്ള യേശുവിനെ- ഞങ്ങള്‍കണ്ടു.(യോഹ 1: 45)

ചുരുക്കത്തില്‍, വിവിധ ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ നഥാനിയേലും ബര്‍ത്തലോമിയോയും ഒരാള്‍ തന്നെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.