തടസ്സങ്ങള്‍ക്ക് മുമ്പില്‍ തടയപ്പെട്ടു നില്ക്കുകയാണോ, ഈ വചനം പറഞ്ഞ് തടസ്സം തകര്‍ക്കാം

എവിടെ ചെന്നാലും തടസ്സം, എന്തു തുടങ്ങിയാലും തടസം… ഇങ്ങനെ ചില അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ ധാരാളം. മറ്റുള്ളവര്‍ വിചാരിക്കും, അത് അയാളുടെ പാപത്തിന്റെ ഫലമാണ്, ദൈവാനുഗ്രഹം കിട്ടാത്തതുകൊണ്ടാണ്.. ഇത്തരം ആരോപണങ്ങള്‍ ആ വ്യക്തിയുടെ മാനസികനില കൂടുതല്‍ അസ്വസ്ഥമാകാനേ ഉപകരിക്കൂ. ഇത്തരത്തിലുള്ള നിസ്സഹായാവസ്ഥയില്‍ നാം വിളിച്ചുപ്രാര്‍ത്ഥിക്കേണ്ട തിരുവചനഭാഗമാണ് ഏശയ്യ 45:2-6

ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും. കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്‌, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന്‌ അറിയുന്നതിനും വേണ്ടിത്തന്നെ.

ഈ വചനത്തിന്റെ ശക്തിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. എല്ലാ തടസങ്ങളും ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ശക്തിയാല്‍ നിര്‍വീര്യമായി പോകും എന്ന് നമുക്ക് ഉറച്ചുവിശ്വസിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.