ദൈവത്തില്‍ ആശ്രയത്വം കണ്ടെത്തി മുന്നോട്ടുപോകുക, ഓരോ ദിവസവും മനോഹരമാകും

ദൈവാശ്രയത്വം നഷ്ടപ്പെടുന്നതാണ് നമ്മുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നതിന് പിന്നിലെ പ്രധാന കാരണം. നാം നമ്മില്‍ തന്നെ ആശ്രയിക്കുന്നു. അല്ലെങ്കില്‍ മനുഷ്യരെയോ മറ്റ് സാഹചര്യങ്ങളെയോ ആശ്രയിക്കുന്നു. അവരില്‍ നിന്ന് പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പ്രതികരണം ഉണ്ടാകുമ്പോള്‍, നാം തളര്‍ന്നുപോകുന്നു. മാനസികമായി തകരുന്നു. നാം സ്വന്തമായി ഒന്നും ഇല്ലാത്തവരാണ്.

എല്ലാം ദൈവത്തിന്റെ ദാനമാണ്. ഇത്തരമൊരു തിരിച്ചറിവ് ഇല്ലാതെ പോകുന്നതുകൊണ്ടാണ് നാം നമ്മുടെ കഴിവിലും ഭൗതികമായവയിലും ആശ്രയിക്കുന്നത്. ഇതിന് പകരമായി ദൈവത്തില്‍ ആശ്രയിക്കാന്‍ കഴിയുകയാണെങ്കില്‍ വരുന്നതെന്തിനെയും നമുക്ക് സമചിത്തതയോടെ സ്വീകരിക്കാന്‍ കഴിയും. ഇതിനാദ്യം ചെയ്യേണ്ടത് നാം ഓരോ ദിവസത്തെയും ദൈവകരങ്ങളിലേക്ക സമര്‍പ്പിക്കുക എന്നതാണ്.

ഈ ഒര ു പ്രാര്‍ത്ഥനയോടെ നമുക്ക് ഓരോ ദിവസത്തെയും ദൈവത്തിന് സമര്‍പ്പിക്കാം.

എന്റെ ദൈവമേ എനിക്ക് സ്വന്തമായി ഒന്നുമില്ല. എല്ലാം നീ തന്ന ദാനമാണ്. ഞാന്‍ നിന്നില്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നു എന്റെ ജീവിതത്തിലെ സകലതിനെയും അവിടുത്തെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഇന്നേ ദിവസം സംഭവിക്കുന്നതെല്ലാം അങ്ങേ കരങ്ങളില്‍ നിന്ന് സ്വീകരിക്കുവാന്‍ എനിക്ക് കഴിയണമേ. ഉത്കണഠകളും ആകുലതകളും സന്തോഷങ്ങളും സന്താപങ്ങളും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടേതാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. ആകയാല്‍ എന്റെ ജീവിതത്തിന്റെ പൂര്‍ണ്ണനിയന്ത്രണം അങ്ങ് ഏറ്റെടുക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.