മതപരിവര്‍ത്തനകേസ്: ക്രൈസ്തവ നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

അലഹബാദ്: മതപരിവര്‍ത്തനകേസില്‍ കുറ്റാരോപിതരായ ക്രൈസ്തവനേതാക്കള്‍ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സാം ഹിഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി ആന്റ് സയന്‍സ് വൈസ് ചാന്‍സിലര്‍ രാജേന്ദ്രബിഹാരി ലാലിനും ഡയറക്ടര്‍ വിനോദ് ബിഹാരിക്കുമാണ് അലഹബാദ് ഹൈക്കോടി ജാമ്യം നിഷേധിച്ചത്. ജസ്റ്റീസ് മഞ്ജുറാണി ചൗഹാന്‍ ആണ് ജാമ്യം നിഷേധിച്ചത്.

സമൂഹത്തില്‍ വളരെ സ്വാധീനമുള്ള വ്യക്തികളാണ് ഇവരെന്നും ജാമ്യംഅനുവദിച്ചാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കൂട്ടമതപരിവര്‍ത്തനമാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ 14 ന് പെസഹാവ്യാഴാഴ്ച ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം നടന്നതെന്നാണ്‌കേസ്. 55 പേര്‍ക്കെതിരെ പോലീസ് അന്ന് കേസെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ 200 മില്യന്‍ ജനങ്ങളില്‍ 0.18 ശതമാനമാണ് ക്രൈസ്തവരുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.