ജീവിതനന്മകള്‍ക്ക് ഉപകരിക്കും, ഈശോയുടെ തിരുരക്തത്തോടുള്ള ഈ പ്രാര്‍ത്ഥന

നമുക്ക് തിരുരക്തത്തോട് പ്രത്യേകമായുംകൂടുതലായും പ്രാര്‍ത്ഥിക്കാം. ജീവിതനന്മകള്‍ക്കായി ഈശോയുടെ തിരുരക്തത്തോടുള്ള ഈ പ്രാര്‍ത്ഥന ചൊല്ലാം.

എനിക്കുവേണ്ടി ചിന്തപ്പെട്ട ഈശോയുടെ തിരുരക്തമേ

എനിക്ക് പാപവിമോചനം നല്കുന്ന ഈശോയുടെ തിരുരക്തമേ

പുതിയ ഉടമ്പടിയായ ഈശോയുടെ തിരുരക്തമേ

എനിക്ക് നിത്യജീവന്‍ നല്കുന്ന ഈശോയുടെ തിരുരക്തമേ

യഥാര്ത്ഥ പാനീയമായ ഈശോയുടെ തിരുരക്തമേ

എന്നില്‍ ഈശോ വസിക്കാന്‍ കാരണമാകുന്ന ഈശോയുടെ തിരുരക്തമേ

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ഈശോയുടെ തിരുരക്തമേ

എന്നെ നീതികരിക്കുന്ന ഈശോയുടെ തിരുരക്തമേ

എന്നെ വിലയ്ക്കുവാങ്ങിയ ഈശോയുടെ തിരുരക്തമേ

എനിക്കുവേണ്ടി കുരിശില്‍ ചിന്തപ്പെട്ട ഈശോയുടെ തിരുരക്തമേ

സമാധാനം സ്ഥാപിക്കുന്ന ഈശോയുടെ തിരുരക്തമേ

എനിക്ക് നിത്യരക്ഷ നല്കുന്ന ഈശോയുടെ തിരുരക്തമേ

എല്ലാ പ്രാര്‍ത്ഥനകളിലും എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രത്യുത്തരമായി പറയുക.

ഈശോയുടെ തിരുരക്തം നമ്മെ പൊതിഞ്ഞുസംരക്ഷിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.