ഓരോ തവണയും ക്രൂശിതരൂപം കാണുമ്പോള്‍ ഈ ചെറിയ പ്രാര്‍ത്ഥന ചൊല്ലണം, അത്ഭുതം കാണാം


ക്രൈസ്തവന്റെ മുദ്രയും അടയാളവുമാണ് ക്രൂശിതരൂപം. ക്രിസ്തീയ ജീവിതത്തിന്റെ ആകെത്തുകയും. അതില്‍ ദൈവത്തിന് നമ്മോടുള്ള സ്‌നേഹമുണ്ട്. മാനവരക്ഷയുമുണ്ട്. ദിവസത്തില്‍ ഒരു തവണയെങ്കിലും നമ്മുടെ കണ്ണുകളില്‍ വന്നു നിറയുന്ന ചിത്രം കൂടിയാണ് ക്രൂശിതന്റേത്.

ക്രൂശുരൂപം കാണുമ്പോഴൊക്കെ നമ്മുടെ മനസ്സില്‍ മനസ്താപം ഉണ്ടാകണം. പശ്ചാത്താപം നിറയണം. ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ചിന്ത നിറയണം. ഇത്തരമൊരു ചിന്ത ഉള്ളിലുണ്ടാകാന്‍ ആദ്യം വേണ്ടത് ക്രൂശിതരൂപം കാണുമ്പോഴൊക്കെ നാം ഒരു പ്രാര്‍ത്ഥന ചൊല്ലണം എന്നതാണ്. ക്രിസ്തു നമുക്കു വേണ്ടിയാണ് കുരിശില്‍ തൂങ്ങി മരിച്ചത്. നാം ഓരോരുത്തര്‍ക്കും വേണ്ടി.

അതുകൊണ്ട് ഈ ചിന്ത മനസ്സില്‍സൂക്ഷിച്ചുകൊണ്ട് ഇനിമുതല്‍ ക്രൂശിതരൂപം കാണുമ്പോള്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കണം
എന്നെ അത്രയധികമായി സ്‌നേഹിക്കുന്നവനായ എന്റെ രക്ഷകാ, എന്റെ രക്ഷയ്ക്കായി ക്രൂശിലേറിയവനായ ഈശോയേ എന്നെ രക്ഷിക്കണേ.
എത്ര ചെറിയ പ്രാര്‍ത്ഥന. അല്ലേ.പക്ഷേ നിത്യവും ക്രൂശിതരൂപം കാണുമ്പോള്‍ നാം ഈ പ്രാര്‍ത്ഥന ചൊല്ലുകയാണെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കണ്ടുതുടങ്ങുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് നമുക്ക് ആ പ്രാര്‍ത്ഥന ഒരിക്കല്‍കൂടി ഏറ്റു ചൊല്ലാം.

എന്നെ അത്രയധികമായി സ്‌നേഹിക്കുന്നവനായ എന്റെ രക്ഷകാ എന്റെ രക്ഷയ്ക്കായി ക്രൂശിലേറിയവനായ എന്റെ ഈശോയേ എന്നെ രക്ഷിക്കണേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Jojo says

    .

Leave A Reply

Your email address will not be published.