ഈ ചെറിയ ലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതകരമായ രോഗസൗഖ്യം ലഭിക്കും

ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലന്‍ എന്ന് അറിയപ്പെടുന്ന വിശുദ്ധനാണ് കാന്റര്‍ബെറിയിലെ വിശുദ്ധ അഗസ്റ്റ്യന്‍. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിഷനറി വൈദികനായിരുന്നു ഇദ്ദേഹം. നിരവധി അത്ഭുതങ്ങള്‍ ജീവിച്ചിരുന്ന കാലത്തുതന്നെ ഈ വിശു്ധന്റെ നാമത്തില്‍ നടന്നിരുന്നു.

അദ്ദേഹത്തോടുള്ള ഈ ലുത്തീനിയക്ക് വളരെയധികം അത്ഭുതങ്ങള്‍ നിര്‍വഹിക്കാന്‍ ശക്തിയുള്ളതായി പറയപ്പെടുന്നു. പ്രത്യേകിച്ച് രോഗസൗഖ്യം നല്കാന്‍. പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് ഈ ലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് നമുക്കേറെ സഹായകരമായിരിക്കും.

ത്രീതൈക ദൈവമേ, ഞങ്ങളോട് കരുണ കാണിക്കണമേ
പരിശുദ്ധ അമ്മേ ദൈവത്തിന്റെ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
വിശുദ്ധ അഗസ്റ്റ്യന്‍ ഏറെ വണങ്ങിയിരുന്ന പരിശുദ്ധ കന്യാമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലാ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അന്ധനെ സുഖമാക്കിയ വിശുദ്ധ അഗസ്റ്റ്യാ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
രോഗികള്‍ക്ക് സൗഖ്യം നല്കിയ അഗസ്റ്റിയാ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

രോഗങ്ങളുടെ അവസ്ഥയില്‍, അങ്ങയുടെ മാധ്യസ്ഥം ഞങ്ങളെ സഹായിക്കണമേ
ഞങ്ങളുടെ മരണസമയത്ത്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഓ നല്ലവനായ ദൈവമേ വിശുദ്ധ അഗസ്റ്റിയന്റെ മധ്യസ്ഥതയാല്‍ ഞങ്ങള്‍ ഇപ്പോള്‍ യാചിക്കുന്ന ഈ രോഗസൗഖ്യം ഞങ്ങള്‍ക്ക് നല്കണമേ. പാപികളോട് ക്ഷമിക്കുകയും രോഗികളെ സുഖമാക്കുകയും ചെയ്യുന്ന നല്ലവനായ ദൈവമേ ഞങ്ങളോട് കരുണ കാണിക്കണമേ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേയ്ക്കും ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.