കുടുംബത്തില്‍ ആത്മീയവും ഭൗതികവുമായ സമൃദ്ധി ഉണ്ടാകണോ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചുനോക്കൂ

ഭൗതികസമൃദ്ധി മാത്രം ലക്ഷ്യം വച്ചായിരിക്കരുത് കുടുംബം മുന്നോട്ടുപോകേണ്ടത്. അതിനൊപ്പം ആത്മീയസമൃദധിയും കുടുംബങ്ങളിലുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ രണ്ടും ബാലന്‍സ് ചെയ്ത പോകുകയുള്ളൂ. ഇതിനായി നാം എന്തൊക്കെയാണ് ചെയ്യേണ്ടത്. ചില മാര്‍ഗ്ഗങ്ങള്‍ പറയാം

പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിക്കുക.

ദിവസം ആരംഭിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക.. അനുദിനജീവിതത്തിലെപ്രവൃത്തികള്‍ ദൈവേഷ്ടത്തോടെ നിറവേറ്റാന്‍ ഇതു വഴിതെളിക്കും.

പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും ഓര്‍മ്മിക്കുക.

അതനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കുക. ദൈവഭയം,ദൈവഭക്തി ,ജ്ഞാനം സമാധാനം, വിശുദ്ധി, സത്യസന്ധത, ആത്മസംയമനം എന്നിവയെല്ലാം നമ്മുടെജീവിതത്തില്‍ ഉണ്ടാകണമെങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിനെ വിളിച്ചുപ്രാര്‍ത്ഥിക്കണം.

കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കാന്‍സമയംകണ്ടെത്തുകയും തങ്ങളെ നയിക്കുന്ന ദൈവത്തെക്കുറിച്ച് മക്കളോട് സംസാരിക്കുകയും ചെയ്യുക

ഹന്നാന്‍വെള്ളം ഇടയ്ക്കിടെ ഉപയോഗിക്കുക. യാത്ര പോകുമ്പോഴും അല്ലാതെയും എല്ലാം ഇടയ്ക്കിടെ ഹന്നാന്‍ വെള്ളം ഉപയോഗിക്കുക.

ആത്മീയമായ സമൃദ്ധി ഉണ്ടാകുമ്പോള്‍ ഭൗതികമായ സമൃദ്ധിയും നമ്മുക്ക്ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയും.ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കാനാണല്ലോ തിരുവചനം പറയുന്നത്. അതിന് ശേഷം നമുക്ക് എല്ലാം അതിനോട് കൂട്ടിച്ചേര്‍ത്തുതരികയും ചെയ്യും. നമുക്കതില്‍ വിശ്വസിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.