കാവല്‍മാലാഖയെ വിളിക്കൂ, ഏത് അവസ്ഥയിലും നമ്മെ സഹായിക്കാന്‍ കാവല്‍മാലാഖ ഓടിയെത്തും

നമുക്കെല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖമാരുണ്ട്. ദൈവം നമ്മുടെ രക്ഷയ്ക്ക് എപ്പോഴും എന്നതുപോലെ തന്നെ നാം ഓര്‍മ്മിക്കേണ്ട ഒരു കാര്യമാണ് ദൈവം തന്നെ നമ്മുടെ രക്ഷയക്കായും കൂട്ടായും ഒരു കാവല്‍മാലാഖയെ നിയോഗിച്ചിട്ടുണ്ട് എന്ന കാര്യവും.

നമ്മെ സംബന്ധിച്ച് വലിയൊരു സദ്വാര്‍ത്തയാണ് അത്. നാം കടന്നുപോകുന്ന സാഹചര്യം എന്തുമായിരുന്നുകൊള്ളട്ടെ, സങ്കടം, നിരാശ, ഏകാന്തത, സന്തോഷം, വിജയം, തിരസ്‌ക്കരണം, ആദരം ഇങ്ങനെ ജീവിതത്തിലെ എല്ലാവിധ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നാം കാവല്‍മാലാഖയെ കൂടെ വിളിക്കണം.

ഒരു യാത്രയ്ക്ക് പോകുമ്പോള്‍, ഒരു സിനിമയ്ക്ക് പോകുമ്പോള്‍, ജോലിക്ക് പോകുമ്പോള്‍.. അപ്പോഴെല്ലാം നാം കാവല്‍മാലാഖയെകൂടി കൂട്ടുവിളിക്കുക. നമുക്ക് സംഭവിക്കാനിരിക്കുന്ന അപകടങ്ങളില്‍ നിന്ന്, അത്യാഹിതങ്ങളില്‍ നിന്നെല്ലാം അപ്പോള്‍ കാവല്‍മാലാഖ നമ്മെ രക്ഷിക്കും. നമ്മുടെ സന്തോഷത്തിന്റെ അനുഭവങ്ങളില്‍ മാലാഖയും കൂടെ സന്തോഷിക്കും. ഒരു നല്ല സുഹൃത്തിനെ പോലെ.

നമ്മുടെ ഭൗതികമായ കണ്ണുകള്‍ കൊണ്ട് കാവല്‍മാലാഖയെ കാണാന്‍ കഴിയില്ല. പക്ഷേ ആത്മീയമായ കണ്ണുകള്‍ കൊണ്ട് കാവല്‍മാലാഖയെ കാണണം. ആ സാന്നിധ്യം നാം അറിയണം. കാവല്‍മാലാഖമാരുമായുള്ള ഐക്യപ്പെട്ടുള്ള ജീവിതം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുക തന്നെ ചെയ്യും. കാരണം വഴി പറഞ്ഞുതരാനും നന്മ കാണിച്ചുതരാനും തെറ്റുകളിലേക്ക് വീഴുമ്പോള്‍ പിന്തിരിപ്പിക്കാനും കാവല്‍മാലാഖയുള്ളപ്പോള്‍ നാം പാപം ചെയ്യുകയില്ലല്ലോ. പാപം ചെയ്യാത്ത ജീവിതം ദൈവത്തിലേക്കുള്ള വഴി തുറന്നുതരികയാണല്ലോ ചെയ്യുന്നതും?

അതുകൊണ്ട് കാവല്‍മാലാഖയുമായി സൗഹൃദത്തിലാകുക. എപ്പോഴും കാവല്‍മാലാഖയെ കൂട്ടുവിളിക്കുക. നമ്മുടെ ജീവിതം അപ്പോള്‍ വ്യത്യസ്തമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.