ഇരുപതുകാരിയെ നിര്‍ബന്ധിതമായി അബോര്‍ഷന് വിധേയയാക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്

ലണ്ടന്‍: നിര്‍ബന്ധിതമായും ഇരുപതുകാരിയെ അബോര്‍ഷന്‍ ചെയ്യണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അമ്മ നൈജീരിയാക്കാരിയായ കത്തോലിക്കയാണ്. ഗര്‍ഭസ്ഥ ശിശു 22 ആഴ്ച പിന്നിട്ടതാണ്.

ലേണിംങ് ഡിസെബിലിറ്റിയും മൂഡ് വ്യതിയാനങ്ങളും ഉള്ളവളാണ് പെണ്‍കുട്ടി എന്നതാണ് അബോര്‍ഷന് വിധേയയാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്. എന്നാല്‍ മകളെയും പേരക്കുട്ടിയെയും സംരക്ഷിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ വാദത്തെ കോടതി കണക്കിലെടുത്തില്ല. ഒരേ സമയം മകളെയും പേരക്കുട്ടിയെയും സംരക്ഷിക്കാന്‍ അമ്മയ്ക്ക് കഴിയില്ല എന്നാണ് കോടതി നിലപാട്.

24 ആഴ്ചവരെയുള്ള അബോര്‍ഷന്‍ യുകെയില്‍ നിയമവിധേയമാണ്. അതിന് ശേഷമുള്ള അബോര്‍ഷന്‍ മെഡിക്കല്‍ സയന്‍സ് നിര്‍ദ്ദേശിച്ചാല്‍ മാത്രമായിരിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.