ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് പള്ളിക്കുള്ളില്‍ അക്രമിയുടെ വിളയാട്ടം


ബ്രസീല്‍: ഇന്‍ഫന്റ് ഓഫ് പ്രേഗ് ദേവാലയത്തില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് മുമ്പ് അക്രമിയുടെ വിളയാട്ടം. തന്റെ കയ്യില്‍ ആയുധമുണ്ടെന്നും ദേവാലയം ആക്രമിക്കുമെന്നും ഭീഷണി മുഴക്കിയെത്തിയ അക്രമി പള്ളിക്കുള്ളില്‍ കുറെ നേരം ഭീകരാവസ്ഥ സൃഷ്ടിച്ചു. ആയുധധാരിയാണ് അയാളെന്ന് ഇടവകക്കാര്‍ ആദ്യം സംശയിച്ചുവെങ്കിലും ആയുധങ്ങള്‍ കൈയില്‍ ഇല്ലെന്ന് മനസ്സിലാക്കിയതോടെ അവര്‍ അക്രമിയെ കീഴടക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് പരുക്കുകളോടെ അക്രമിയെ അറസ്റ്റ് ചെയ്തു. അയാളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിശുദ്ധ കുര്‍ബാന സാധാരണ പോലെ അര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.