ബ്ര. ബിജോയ്ക്ക് കണ്ണീരോടെ വിട

ഏറ്റുമാനൂര്‍: തെലുങ്കാനയിലെ ഗോദാവരി നദിയില്‍ മുങ്ങിമരിച്ച വൈദികവിദ്യാര്‍ത്ഥി ബിജോ തോമസിന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കി. തെളളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ ഉച്ചയ്ക്ക് 2.30 ന് നടന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്ികനായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗോദാവരിയില്‍ കുളിക്കാനിറങ്ങിയ ബ്ര. ബിജോ അപകടത്തില്‍പെട്ടത്. ബിജോയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഫാ. ടോണിയും മരണമടഞ്ഞിരുന്നു. തിങ്കളാഴ്ച ബിജോയുടെ മൃതദേഹം കണ്ടെത്തി. തെള്ളകത്തെ സ്വകാരാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി പാലംപുരയ്ക്കല്‍ പി.ടി തോമസിന്റെയും ഗ്രേസി തോമസിന്റെയും മകനാണ് ബിജോ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.