തളിപ്പറമ്പില്‍ ബസിടിച്ച് കത്തോലിക്കാ സന്യാസിനി മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബസിടിച്ച് കത്തോലിക്കാ സന്യാസിനി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യയാണ് മരിച്ചത്. 58 വയസായിരുന്നു. പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലക്കോട് ഭാഗത്തു നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ സിസ്റ്റര്‍ മരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.