കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് ഭൂരിപക്ഷം വിശ്വാസികളും പ്രാര്‍ത്ഥിക്കാറുണ്ട്. അന്നേ ദിവസം നല്ലരീതിയില്‍ കച്ചവടം നടക്കുന്നതിന് വേണ്ടിയുള്ളതാണ് ആ പ്രാര്‍്ത്ഥനകള്‍. അത്തരം പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും ഏറെ ഫലപ്രദമാണ്. ഇതിനേറെ സഹായകരമാണ് സങ്കീര്‍ത്തനങ്ങള്‍ 121. കര്‍ത്താവാണ് എന്റെ കാവല്‍ക്കാരന്‍ എന്നാണ് ഈ അധ്യായത്തിന്റെ പേര്. നമ്മുടെ വ്യാപാരമേഖലയുടെ വിജയത്തിനും ശ്രേയസിനും വേണ്ടി ഇനിമുതല്‍ ഈ സങ്കീര്‍ത്തനം ചൊല്ലാം:

പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരും? എനിക്ക് സഹായം കര്‍ത്താവില്‍ നിന്ന് വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. നിന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കര്‍ത്താവാണ് നിന്റെ കാവല്‍ക്കാരന്‍. നിനക്ക് തണലേകാന്‍ അവിടന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലും നിന്ന് കര്‍ത്താവ് നിന്നെ കാത്തുകൊള്ളും. അവിടന്ന് നിന്റെ ജീവന്‍ സംരക്ഷിക്കും. കര്‍ത്താവ് നിന്റെ വ്യാപാരങ്ങള്‍ ഇന്നുമെന്നേക്കും കാത്തുകൊള്ളും. സങ്കീര്‍ത്തനങ്ങള്‍ 121.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.