മാധ്യമ ലോകത്ത് സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ പുതിയൊരു വെബ് പോര്‍ട്ടല്‍;സി ന്യൂസ്

കത്തോലിക്കാ മൂല്യങ്ങളുടെ പ്രഘോഷണത്തിനും സനാതനമൂല്യങ്ങളുടെ നിലനില്പിനും വേണ്ടി പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. സി ന്യൂസ് .

ഗ്ലോബല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് സി പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി വെബ്‌സൈറ്റിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. കെ സി ജോണ്‍ കല്ലുപുരയ്ക്കല്‍ സ്‌ക്രീന്‍ ലോഞ്ചിംങ് നിര്‍ര്വഹിച്ചു. ഫാ. ഡയസ്, റെജി സേവ്യര്‍, ജോ കാവാലം, സോണി മനോജ്, ജോസഫ് ദാസന്‍, വിനോ പീറ്റേഴ്‌സണ്‍, ലിസി ഫെര്‍ണാണ്ടസ്, സിസിലി ജോണ്‍, രഞ്ജിത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെബ്‌പോര്‍ട്ടലില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള വിഷയങ്ങള്‍ പ്രതിപാദ്യവിഷയമാകും. പോര്‍ട്ടലിന്റെ ട്രയല്‍ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വരുംനാളുകളില്‍ കൂടുതല്‍ പുതുമകളോടെയും അനുനിമിഷം ലോകത്തിന്റെ ഏതു കോണിലും സംഭവിക്കുന്ന വാര്‍ത്തകളുടെ തത്സമയ റിപ്പോര്‍ട്ടിംങോടെയും സി ന്യൂസ് വായനക്കാരിലേക്കെത്തും.

ഈ പുതിയ മാധ്യമമുന്നേറ്റത്തിന് മരിയന്‍ പത്രത്തിന്റെ എല്ലാവിധ ആശംസകളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.