ദിവ്യകാരുണ്യസ്‌നേഹത്തോടുള്ള കാര്‍ലോയുടെ സ്‌നേഹവുമായി പുതിയ സിനിമ

ദിവ്യകാരുണ്യഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ലോ അ്ക്കൂട്ടിസിന്റെ ദിവ്യകാരുണ്യസ്‌നേഹം പ്രകടമാക്കുന്ന സിനിമ യൂക്കരിസ്റ്റിക് മിറക്കിള്‍സ്: ദ ഹാര്‍ട്ട് ബീറ്റ് ഓഫ് ഹെവന്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കാലിഫോര്‍ണിയ, ടെക്‌സാസ്, വാഷിംങ്ടണ്‍, ഇല്ലിനോയിസ്, ഫ്‌ളോറിഡ, മിസിസിപ്പി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അമേരിക്കയിലെ ദിവ്യകാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് സിനിമയുടെ പ്രദര്‍ശനം. ഏറെ വര്‍ഷങ്ങളുടെ കാ്ത്തിരിപ്പിന് ശേഷമാണ് ഈ ചിത്രം അമേരിക്കയിലെത്തുന്നതെന്നും ഇതു തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണെന്നും ഇന്റര്‍നാഷനല്‍ കാ്ത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗാബി ജെക്കോബ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.