ലോകയുവജനസംഗമത്തില്‍ പങ്കെടുത്തു, കാഴ്ച തിരികെ കിട്ടി. അത്ഭുതകരമായ ജീവിതസാക്ഷ്യം

ലിസ്ബണില്‍ 2023 ഓഗസ്റ്റില്‍ നടന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ അത്ഭുതകരമായ രോഗസൗഖ്യം ചര്‍ച്ചയാകുന്നു. ലോകയുവജനസംഗമത്തില്‍ പങ്കെടുത്ത അവസരത്തില്‍ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തനിക്ക് കാഴ്ചശക്തി തിരികെ കിട്ടിയെന്നാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. ജിമെന എന്നാണ് പെണ്‍കുട്ടിയുടെ പേര്. രണ്ടരവര്‍ഷമായി മയോപ്പിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു അവള്‍. കാഴ്ചയുടെ 95 ശതമാനവും ഇതിലൂടെ നഷ്ടമായിക്കഴ്ിഞ്ഞിരുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഓപ്പൂസ് ദേയിയിലെ അംഗങ്ങള്‍ക്കൊപ്പം മാഡ്രിഡില്‍ നിന്ന് ലിസ്ബണിലേക്ക് യാത്രയായത്. ഈ സമയത്തെല്ലാം മഞ്ഞുമാതാവിനോടുളള നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് മഞ്ഞുമാതാവിന്റെ തിരുനാള്‍. ഈ ദിവസം തന്നെയാണ് കണ്ണിന് കാഴ്ച തിരികെ കിട്ടിയത്. ദിവ്യകാരുണ്യം സ്വീകരിച്ചുകഴിഞ്ഞ് മുട്ടുകുത്തി നിന്ന് പ്രാര്‍തഥിക്കുമ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്ളില്‍ നിറഞ്ഞ സമാധാനത്തെയോര്‍ത്ത് പൊട്ടിക്കരയുകയായിരുന്നുവെന്ന് ജെമിന പറയുന്നു. കണ്ണീരോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതിന് ശേഷം കണ്ണുതുറന്നു നോക്കിയപ്പോള്‍ അതുവരെ കാണാതിരുന്ന സ്‌കരാരിയും അള്‍ത്താരയുമെല്ലാം കാണാന്‍ കഴിഞ്ഞുവെന്ന് അവള്‍ പറയുന്നു.

ദൈവത്തിന് നമ്മെക്കുറിച്ചുള്ളത് നമ്മുക്കുള്ളതിനെക്കാള്‍ വലിയ പദ്ധതികളാണെന്നും ജെമീന പറയുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ മറിയം നമ്മെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോവുകയില്ലെന്നും ജെമിന പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.