പ്രാര്‍ത്ഥനാജീവിതം അടിമുടി മാറ്റണോ.. ഇത് വായിച്ചുനോക്കൂ

പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ അടിമുടി മാറ്റം വരുത്തണമെന്നോ ശക്തി പ്രാപിക്കണമെന്നോ നമ്മളില്‍ എത്രപേര്‍ക്കാഗ്രഹമുണ്ട്? പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ചുള്ള ആഴപ്പെട്ട ബോധ്യം ഇല്ലാത്തതാണ് ഇത്തരമൊരു പരിവര്‍ത്തനം നമുക്കിടയില്‍ സംഭവിക്കാത്തതിന് കാരണം.അതിന് പ്രാര്‍ത്ഥനയെന്താണെന്ന് നാം അറിയണം.

പ്രാര്‍ത്ഥനയെന്നത് ഒരു നല്ല ശീലം മാത്രമല്ല അത് ദൈവവുമായുള്ള നമ്മുടെ സ്ഥിരമായ ബന്ധമാണ്. പ്രാര്‍ത്ഥിക്കാതെ വരുമ്പോള്‍ ഈ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നു. പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിലെ, ദിവസത്തിലെ ഏതു നിമിഷത്തിനും മാറ്റംവരുത്തുന്നു. നാം സന്തോഷവാന്മാരായിരിക്കാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ദൈവമാണ്.. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയിലൂടെ നാംദൈവത്തോട് നമ്മുടെ ആവശ്യങ്ങള്‍ ചോദിക്കുക. ദൈവം അത് സാധിച്ചുതരും. പിതാവായ ദൈവത്തെയാണ് നാം പ്രാര്‍ത്ഥനയിലൂടെ തേടേണ്ടത്. അതുപോലെ തന്നെ വിശുദ്ധിയും. പ്രാര്‍ത്ഥിക്കാനായി ദിവസം 20 മിനിറ്റെങ്കിലും നീക്കിവയ്ക്കുകയാണെങ്കില്‍ അത് നമ്മുടെ ടെന്‍ഷന്‍ , ആകുലത, ഏകാന്തത തുടങ്ങിയവ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. മൊബൈല്‍ ഫോണിന് പകരം തിരുവചനത്തെ കൂട്ടുപിടിക്കുക.

അപ്പോള്‍ നമുക്ക് നല്ലതുപോലെ ഉറങ്ങാന്‍ കഴിയും. അലസതയില്‍ നിന്ന് മുക്തരാവുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.