തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണോ, എങ്കില്‍ അതിനൊരു പരിഹാരമുണ്ട്

ചിലരുണ്ട് എന്തു ചെയ്താലും തടസമാണ്. ഏതു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും തടസം. വേറെ ചിലര്‍ക്ക് ജീവിതത്തില്‍ ബാഹ്യമായിട്ടുള്ളതെല്ലാം ആവോളമുണ്ട്. പക്ഷേ ആന്തരികസമാധാനം അനുഭവിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന പലരുമുണ്ട് നമുക്ക് ചുറ്റിനും. ഇവയ്ക്ക എന്തെങ്കിലും പരിഹാരമുണ്ടോ? വിശുദ്ധഗ്രന്ഥത്തിലെ സങ്കീര്‍ത്തനഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് അതേക്കുറിച്ച് വ്യക്തമായ ഒരു ചിത്രം പിടികിട്ടും.

സങ്കീര്‍ത്തനം 119:165 ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ശാന്തിലഭിക്കും. അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.

ദൈവത്തിന്റെ നിയമങ്ങളെ സ്‌നേഹിക്കാനുള്ള സന്നദ്ധത നമുക്കെപ്പോള്‍ ലഭിക്കുന്നുവോ അപ്പോള്‍ മുതല്‍ നമ്മുടെ ജീവിതത്തില്‍ ശാന്തിനിറയും സമാധാനം അനുഭവിക്കാന്‍ സാധിക്കും. നമുക്ക് തടസ്സങ്ങള്‍ രൂപപ്പെടുകയുമില്ല, ഇനി, തടസ്സങ്ങള്‍ വന്നാലും അവയെ നേരിടാന്‍ തക്ക ദൈവികസാഹചര്യങ്ങള്‍ അവിടുന്ന് ക്രമീകരിക്കുകയും ചെയ്യും.

അതുകൊണ്ട് ജീവിതത്തില്‍ സമാധാനം നിറയാനും പ്രതിബന്ധങ്ങള്‍ ഒഴിവായിപ്പോകാനും ദൈവികനിയമങ്ങളോടുള്ള സ്‌നേഹവും താല്പര്യവും നമുക്കു ഉള്ളില്‍ സൂക്ഷിക്കുകയും അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.