ഫാത്തിമാമാതാവിന്റെ രൂപം യുക്രെയ്‌നില്‍ നിന്ന് തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു

പോര്‍ച്ചുഗല്‍: വിശ്വപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന് കൊണ്ടുപോയ ഫാത്തിമാമാതാവിന്റെ രൂപം തിരികെയെത്തിക്കാന്‍ ലീവ് കത്തീഡ്രല്‍ യുക്രെയ്‌നോട് ആവശ്യപ്പെട്ടു.

ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ച് ബിഷപിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് കത്തീഡ്രലില്‍ നിന്ന് ഫാത്തിമാമാതാവിന്റെ രൂപം യുക്രെയ്‌നിലെത്തിച്ചത്. മാര്‍ച്ച് 17 ന് ആയിരുന്നു അത്. യുദ്ധഭൂമിയായിമാറിക്കഴിഞ്ഞ യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് ഫാത്തിമാമാതാവിന്റെ സാന്നിധ്യം ഏറെആശ്വാസകരമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപം എത്തിച്ചത്. പരിശുദ്ധ പിതാവ് റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചപ്പോള്‍ ഫാത്തിമാമാതാവിന്റെ സംരക്ഷണത്തിന്റെ സാന്നിധ്യം യുക്രെയ്ന്‍ ജനത അറിയുകയായിരുന്നു. ഫാത്തിമാമാതാവിന്റെ രൂപം യുക്രെയ്‌ന നല്കുമോയെന്ന് ആവശ്യപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനകേന്ദ്രം അത് വിനയപൂര്‍വ്വം നിരസിക്കുകയായിരുന്നു.

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ കിട്ടിയ വര്‍ണ്ണന അനുസരിച്ച് ജോസ് ഫെറൈറിയ എന്ന ശില്പിയാണ് ഇപ്പോള്‍ കാണുന്നവിധത്തിലുളള മാതാവിന്റെ രൂപംനിര്‍മ്മിച്ചിരിക്കുന്നത്. ഈ രൂപത്തിന്റെ 13കോപ്പികള്‍ നിലവിലുണ്ട്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തിലാണ് ഫാത്തിമാമാതാവിന്റെ രൂപം ലോകവ്യാപകമായി പര്യടനം നടത്തുന്ന പതിവ് ആരംഭിച്ചത്.

ഇതിനകം 100 രാജ്യങ്ങളില്‍ഫാത്തിമാമാതാവിന്റെരൂപം പര്യടനം നടത്തിയിട്ടുണ്ട്. പ്രത്യേക സന്ദര്‍ഭങ്ങളിലായിരുന്നു അതെല്ലാം. അനേകര്‍ക്ക്ആത്മീയവും ഭൗതികവുമായ രോഗസൗഖ്യം ഫാത്തിമാമാതാവിന്റെ ദര്‍ശനവേളയില്‍ ലഭിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.