കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഇന്ന് വൈകുന്നേരം നാലിന് പ്രതിഷേധ സമ്മേളനം

തൃശൂര്‍: വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ത്ഥിരാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് വൈകുന്നേരം നാലിന് പ്രതിഷേധ സമ്മേളനം നടക്കും. സെന്റ് തോമസ് കോളജിലെ പാലോക്കാരന്‍ സ്‌ക്വയറിലാണ് സമ്മേളനം.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാകോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷതവഹിക്കും.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.